ഓള്‍ പാസ് സംവിധാനം നിര്‍ത്തലാക്കുന്നു; കുട്ടികളിനി തോല്‍വി അറിയും

0
70
Schoolchildren study inside their classroom at a government-run school in Kolkata November 20, 2014. Picture taken November 20. To match story INDIA-RELIGION/EDUCATION REUTERS/Rupak De Chowdhuri (INDIA - Tags: POLITICS EDUCATION RELIGION)

കുട്ടികളുടെ പഠന ഭാരം കുറയ്ക്കുന്നതിനായും മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിമായും ആരംഭിച്ച ഓള്‍ പാസ് സംവിധാനം കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നു. എട്ടാം തരം വരെയുള്ള കുട്ടികള്‍ക്ക് ഓള്‍പാസ് നല്‍കിയിരുന്ന രീതി മാറ്റികൊണ്ട് ഇനി അഞ്ചിലും എട്ടിലും മിനിമം മാര്‍ക്ക് ഇല്ലാത്തവരെ തോല്‍പ്പിക്കാനാണ് തീരുമാനം.

യുപി തലത്തിലേക്കും ഹൈസ്‌കൂള്‍ തലത്തിലേക്കും മികവുള്ളവരെ മാത്രം ജയിപ്പിച്ച് വിദ്യാഭ്യാസ സമ്പ്രദായത്തിന് നഷ്ടമായ നിലവാരം തിരികം പിടിക്കാനാണ് തീരുമാനം. കൂടാതെ നിര്‍ബന്ധിത വിദ്യാഭ്യാസ അവകാശത്തിനുള്ള ബില്ലില്‍ ഭേദഗതി വരുത്താനുള്ള ശുപാര്‍ശകളും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഇത് പ്രകാരം അഞ്ചാം തരത്തിലും എട്ടാം തരത്തിലും പഠന നിലവാരം തീരെ മോശമായവരെ തോല്‍പിക്കാം.

പക്ഷേ ഇവര്‍ക്ക് അടുത്ത ക്ലാസിലേക്ക് കടന്നുകൂടാന്‍ ഒരവസരം കൂടി നല്‍കും. ഇതിനായി തോറ്റവര്‍ക്കായി രണ്ടാമതൊരു പരീക്ഷ കൂടി നടത്തണം. അതിലും കടന്നുകൂടാനായില്ലെങ്കില്‍ തോല്‍വി ഉറപ്പ്. മെയ്, ജൂണ്‍ മാസങ്ങളിലായായിരിക്കും രണ്ടാമത്തെ പരീക്ഷ നടത്തുക. വിദ്യാഭ്യാസ അവകാശ നിയമത്തില്‍ മാറ്റം വരുത്തുന്നതിനാല്‍ ഭേദഗതി വരുത്തി പാര്‍ലമെന്റില്‍ വൈകാതെ ബില്‍ അവതരിപ്പിക്കും.

പഠന നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി 20 അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാലയങ്ങള്‍ക്ക് കൂടി ഇതോടൊപ്പം കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അനുമതി നല്‍കി. ഇതില്‍ പത്തെണ്ണം സ്വകാര്യ മേഖലയിലും പത്ത് വിദ്യാലയങ്ങള്‍ പൊതുമേഖലയിലുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here