കശ്മീര്‍: ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു മേജര്‍ക്കും സൈനികനും വീരമൃത്യു

0
40


ശ്രീനഗർ : ഷോപ്പിയാനിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു മേജര്‍ക്കും സൈനികനും വീരമൃത്യു. ഒരു ജവാനു ഗുരുതരമായി പരുക്കേറ്റു. മേജർ കമലേഷ് പാണ്ഡെ, ജവാൻ തെൻസിൻ എന്നിവരാണു വീരമൃത്യുവരിച്ചത്. ദക്ഷിണ കശ്മീരിലെ സയ്പോര ജില്ലയിൽ ഇന്ന് രാവിലെയാണു വെടിവയ്പുണ്ടായത്. മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജൻസ് വിവരത്തെ തുടർന്നു സൈന്യംനടത്തിയ തിരച്ചിലിനിടെയാണ് ഭീകരരുടെ വെടിവെയ്പ്പ് നടന്നത്.

ഒളിച്ചിരുന്ന ഭീകരർ സൈനികര്‍ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. . തുടർന്നു സൈന്യവുമായി നേര്‍ക്ക് നേര്‍ വെടിവെയ്പ്പ് നടന്നു. ഇതിനിടെയാണു സൈനികർക്കു ഗുരുതരമായി പരുക്കേറ്റത്.

ഇവരെ വ്യോമമാർഗം ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ കുല്‍ഗാം ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ടു സംഭവങ്ങളിലും നിരവധി ആയുധങ്ങള്‍ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here