പുതിയ ഭേദഗതികളുമായി കുടിയേറ്റ നിയമ നിര്‍മാണത്തിന് ട്രംപിന്റെ അനുമതി. യോഗ്യത അടിസ്ഥാനമാക്കിയാണ് പുതിയ നിയമ നിര്‍മ്മാണം. കൂടാതെ നിലവിലുള്ള സമ്പ്രദായം മുഴുവന്‍ മാറ്റി ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ പുതിയ സംവിധാനം കൊണ്ടുവരുന്നതിനുള്ള പദ്ധതിയും നടപ്പിലാക്കും.
കുടിയേറ്റങ്ങള്‍ 10 വര്‍ഷത്തിനുള്ളില്‍ പകുതിയായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നവരെയും, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരെയും, നല്ല ശമ്പളത്തോട് കൂടിയ ജോലി വാഗ്ദാനം ലഭിച്ചവരെയും, സ്വദേശത്ത് ഉയര്‍ന്ന ജോലി ഉണ്ടായിരുന്നവരെയും, പുതിയ വ്യവസായം തുടങ്ങാന്‍ ഉദ്ദേശിക്കുന്നവരെയും, സ്വന്തം മേഖലയില്‍ അസാമാന്യ പാടവം കാഴ്ച്ച വച്ചവരെയും പിന്തുണക്കുന്നതാകും പുതിയ കുടിയേറ്റ പദ്ധതി.
പുതിയ പദ്ധതി പ്രാബല്യത്തില്‍ വരികയാണെങ്കില്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും, തൊഴില്‍ വൈദഗ്ദ്ധ്യവും ഉള്ളവര്‍ക്ക് വലിയ നേട്ടമാകും.