കുടുംബശ്രീ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല സന്ദേശം; ഉദ്യോഗസ്ഥനെ പുറത്താക്കി

0
80

കുടുംബശ്രീയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ കുടുംബശ്രീയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനെ പുറത്താക്കി. കോഴിക്കോട് കുടുംബശ്രീ അസിസ്റ്റന്റ് മിഷന്‍ കോ-ഓഡിനേറ്റര്‍ എം.സി മൊയ്തീനെയാണ് ഡയറക്ടര്‍ പുറത്താക്കിയത്.

കുടുംബശ്രീ അംഗങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് വേണ്ടി രൂപീകരിച്ച മൈ ഹോം മൈ ഷോപ്പ് എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍, 17- 18 വയസുള്ള പെണ്‍കുട്ടികളുടെ ലൈംഗീക ചിത്രങ്ങള്‍ അയക്കൂ.. എന്ന സന്ദേശം അയച്ചതായാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം.

കുടുംബശ്രീ മിഷനുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരും അംഗങ്ങളായ വാട്‌സാപ്പ് ഗ്രൂപ്പാണിത്. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ഡെപ്യൂട്ടേഷനിലാണ് ഇയാള്‍ കുടുംബശ്രീയില്‍ അസിസ്റ്റന്റ് മിഷന്‍ കോഓഡിനേറ്റര്‍ ആയെത്തിയത്.

സന്ദേശം ശ്രദ്ധയില്‍പെട്ടതോടെ സംഭവം മൂടിവയ്ക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ ശ്രമം നടന്നെങ്കിലും, നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകള്‍ മുന്നോട്ട് വന്നതോടെയാണ് ഇക്കാര്യം പുറത്തായത്.

LEAVE A REPLY

Please enter your comment!
Please enter your name here