കേരളത്തിലെ രാഷ്ട്രീയ സംഘർഷങ്ങൾ: മോഹൻ ഭാഗവതുമായി ചർച്ചയ്ക്ക് തയ്യാറെന്ന് യെച്ചൂരി

0
329

കേരളത്തിലെ രാഷ്ട്രീയ സംഘർഷങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ചർച്ചയ്ക്ക് മോഹൻ ഭാഗവത് മുൻകൈയെടുക്കണമെന്നും യെച്ചൂരി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് യെച്ചൂരി തന്റെ നിലപാടറിയിച്ചത്.

കേരളത്തിൽ മാത്രമല്ല രാജ്യത്തിന്റെ പലയിടങ്ങളിലും സംഘപരിവാർ സംഘടനകൾ ആക്രമണങ്ങൾ അഴിച്ചുവിടുന്നുണ്ട്. ആശയപരമായി മേൽകൈ നേടാൻ കഴിയാത്തതിനാലാണ് ആർഎസ്എസ് ആക്രമണങ്ങൾ നടത്തുന്നതെന്നും യെച്ചൂരി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് നടത്തിയ ആഹ്ലാദ പ്രകടനത്തിനു നേരെ ആർഎസ്എസ് പ്രവർത്തകർ ബോംബേറ് നടത്തുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പിന്നീടുണ്ടായ ആക്രമങ്ങൾ ഇതിന്റെ തുടർച്ചയായാണെന്നും യെച്ചൂരി പറഞ്ഞു.

കുറച്ച് ദിവസം മുൻപ് തിരുവനന്തപുരത്ത് ഉണ്ടായ സംഘർഷത്തിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. ഇതേതുടർന്ന് സിപിഎം-ബിജെപി നേതാക്കൾ സമാധാന ചർച്ച നടത്തുകയും ആക്രമണങ്ങൾക്ക് അറുതി വരുത്തണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് ദേശീയ തലത്തിൽ ചർച്ചയ്ക്ക് ഒരുക്കമാണെന്ന് യെച്ചൂരി വ്യക്തമാക്കിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here