കൊച്ചി മെട്രോയിൽ സ്ഥിരം യാത്രക്കാരുടെ എണ്ണം കുറയുന്നു

0
93


കൊച്ചി: കൊച്ചി മെട്രോയിൽ സ്ഥിരം യാത്രക്കാരുടെ എണ്ണം കുറവെന്ന് സർവെ റിപ്പോർട്ട്.ഡീവാലർ മാനേജ്മെന്റ്  കൺസൾട്ടന്റ്സ്  മെട്രോ യാത്രക്കാർക്കിടയിൽ നടത്തിയ സർവെയിലാണ് ജോലിക്കായും പഠനത്തിനായും മെട്രോയിൽ സ്ഥിരമായി  യാത്രചെയ്യുന്നവരുടെ എണ്ണം കുറവാണെന്ന് കണ്ടെത്തിയത്. 25% യാത്രക്കാർമാത്രമാണ് ഇത്തരത്തിൽ മെട്രോയിൽ യാത്രചെയ്യുന്നത്.യാത്രാനിരക്കിനെ കുറിച്ച് ജനങ്ങൾ ആശങ്കാകുലരായതിനാലാണ് സ്ഥിരം യാത്രയ്ക്കായി മെട്രോ ഉപയോഗിക്കാത്തത്. മെട്രോ ലാഭകരമായി മാറണമെങ്കിൽ ഇത്തരം ആശങ്ക പരിഹരിക്കപ്പെടണമെന്നും സർവെ ഫലം ചൂണ്ടിക്കാട്ടുന്നു. യാത്രാനിരക്ക് കൂടുതലാണെന്ന അഭിപ്രായമാണ് സർവെയിൽ പങ്കെടുത്ത 43 %  യാത്രക്കാർ അഭിപ്രായപ്പെട്ടത്. യാത്രാനിരക്ക് ന്യായമാണെന്ന് അഭിപ്രായപ്പെട്ട 53% പേരിലേറെയും യാത്രാനുഭത്തിനോ ഷോപ്പിങ്ങിനോ വേണ്ടിയാണ് മെട്രോയെ ഉപയോഗിച്ചതെന്നും സർവെയിൽ പറയുന്നു.ദിവസ വേതനക്കാർ 3% മാത്രമാണ് മെട്രോ ഉപയോഗിക്കുന്നത്. കൊച്ചി മെട്രോയുടെ സേവനം നിലവാരമുള്ളതാണെന്നും മെട്രോ യാത്ര സ്ത്രീകൾക്ക് തികച്ചും സുരക്ഷിതമാണെന്നും 82% പേരും അഭിപ്രായപ്പെട്ടു. കൊച്ചി മെട്രോയുടെ യാത്രാനിരക്ക് കുറക്കണം, ഫീഡർ സർവീസുകൾ കൂട്ടണം, സീസൺ ടിക്കറ്റുകൾ നടപ്പിലാക്കണം, പാർക്കിംഗ് സൗകര്യങ്ങൾ വർധിപ്പിക്കണം എന്നും സർവേയിൽ നിർദേശമുയർന്നു. എറണാകുളം പ്രസ്‌ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എംഎൽഎ സർവെ ഫലം പ്രകാശനം ചെയ്തു. മെട്രോയുടെ രണ്ടാം ഘട്ടത്തിൽ യുക്തമായ തീരുമാനങ്ങൾ എടുക്കുവാൻ സർവെ ഫലം കെ.എം.ആർ.എല്ലിനെ സഹായിക്കുമെന്ന് ഡീവാലർ എം ഡി സുധീർ ബാബു പറഞ്ഞു. സർവെ ഫലം കെഎംആർഎൽ എം ഡി ഏലിയാസ് ജോർജ്, മുഖ്യ ഉപദേശകൻ ഇ ശ്രീധരൻ എന്നിവർക്ക് സമർപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here