കൊല്ലപ്പെട്ട ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്റെ വീട്ടില്‍ അരുണ്‍ ജെയ്റ്റ്ലി എത്തും

0
74


തിരുവനന്തപുരം: കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി കൊല്ലപ്പെട്ട ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്റെ വീട് സന്ദര്‍ശിക്കും. ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകം ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള സംഘപരിവാര്‍ നീക്കത്തിന്റെ ഭാഗമായാണ് ജെയ്റ്റിലിയുടെ സന്ദര്‍ശനം.

ജെയ്റ്റ്ലി കൂടി എത്തിയാല്‍ രാജേഷിന്റെ കൊലപാതകം ഉയര്‍ത്തിയുള്ള സംഘപരിവാര്‍ പ്രചാരണങ്ങളുടെ മൂര്‍ച്ച കൂടുമെന്ന് സംസ്ഥാന നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നു പോലീസ് വ്യക്തമാക്കിയിരുന്നു.

രാജേഷിന്റെ കൊലപാതകം സിപിഎം- ബിജെപി സംഘര്‍ഷത്തെ തുടര്‍ന്നാണെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  പാനച്ചക്കുന്നം കോളനി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് രാജേഷിനെ വധമെന്നാണ് പോലീസ് റിപ്പോര്‍ട്ട്.

പ്രാദേശിക രാഷ്ട്രീയ വിഷയങ്ങളും കൊലപാതകത്തിന് കാരണമായതായും പ്രതികള്‍ 11 പേരും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂലൈ 29 നാണ് ആര്‍എസ്എസ് കാര്യവാഹക് ആയ രാജേഷിനെ കൊലപ്പെടുത്തുന്നത്. കേസില്‍ പ്രതികളായ പതിനൊന്നോളം പേര്‍ അറസ്റ്റിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here