ഗുജറാത്തിനു പിന്നാലെ ബീഹാറിലും കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിടാന്‍ ബിജെപി നീക്കം; കോണ്‍ഗ്രസ് ആശങ്കയില്‍

0
92


പാറ്റ്ന: ഗുജറാത്തിനു പിന്നാലെ ബീഹാറിലും കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിടാന്‍ ബിജെപി നീക്കം തുടങ്ങി. ബീഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിന് പിന്തുണ ഉറപ്പ് വരുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ചാക്കിടല്‍.

കോൺഗ്രസിന്റെ 27 എംഎൽഎമാരിൽ പകുതിയോളം പേരാണ് ലക്ഷ്യം. ബിജെപിയുടെ നീക്കം കോണ്‍ഗ്രസ് സ്ഥിരീകരിക്കുകയും ചെയ്യുനുണ്ട്. നിലവിൽ പത്ത് എംഎൽഎമാരുടെ ഭൂരിപക്ഷമാണു ജെഡിയു–ബിജെപി സഖ്യത്തിനുള്ളത്. കൂടുതൽ എംഎൽഎമാരെ ഒപ്പം കൂട്ടാനാണ് ബിജെപി ശ്രമിക്കുന്നത്.

നിതീഷ് കുമാര്‍ സര്‍ക്കാര്‍ സ്ഥാനമേറ്റ ഉടന്‍ തന്നെ കോണ്‍ഗ്രസിനെ പിളര്‍ത്താനുള്ള നീക്കത്തിന്റെ സൂചനകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ നടക്കുന്ന നീക്കത്തിന്റെ പരിണിതഫലം എന്തെന്ന് ആര്‍ക്കും അറിയാന്‍ കഴിയാത്ത അവസ്ഥയാണ്.

ബിജെപി ഭീതിയില്‍ ആണ് ബീഹാറിലെ കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസ് എംഎല്‍എമാരില്‍ പലരും എന്‍ഡിഎ സഖ്യത്തിലേക്ക് നീങ്ങും എന്നതിനെ സൂചനകള്‍ കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയില്‍ ജെഡിയുവിന്റെ എട്ടു നേതാക്കൾ കോൺഗ്രസ് ചിഹ്നത്തിലാണ് ജയിച്ചത്.

സീറ്റ് കോണ്‍ഗ്രസിനെ ആണെങ്കിലും ഇവര്‍ ജെഡിയു നേതാക്കളാണ്. നിതീഷ് ഇവരുമായി നല്ല ബന്ധത്തിലാനെന്നു കോണ്‍ഗ്രസിന് അറിയാം. ഇവരില്‍ ചിലര്‍ ബിജെപിയുമായി ബന്ധപ്പെട്ടതായും സൂചനകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here