
ലണ്ടനില്‍ നടക്കുന്ന ലോകമീറ്റില്‍ നിന്ന് പി.യു ചിത്രയെ ഒഴിവാക്കിയിട്ട് അത്ലറ്റിക് ഫെഡറേഷന് എന്തു നേടിയെന്ന് ഹൈകോടതി. തന്നെ മീറ്റില്‍ പങ്കെടുപ്പിക്കാതിരുന്നതിനെതിരെയുള്ള ചിത്രയുടെ ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതിയലക്ഷ്യ കേസില്‍ ഫെഡറേഷനെതിരെ നോട്ടീസയക്കാനും ഹൈകോടതി തീരുമാനിച്ചു. കേസ് ആഗസ്റ്റ് 22ന് കോടതി വീണ്ടും പരിഗണിക്കും.
ലോക മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് മുന്‍പ് തന്നെ താരങ്ങളെ തോല്പ്പിക്കുന്നതാണ് ഫെഡറേഷന്റെ നടപടിയെന്നും കോടതി അഭിപ്രായപ്പെട്ടു. താരങ്ങളെ ഒഴിവാക്കുകയല്ല, അവസരം നല്‍കുകയാണ് വേണ്ടത്. ഏഷ്യന്‍ മീറ്റില്‍ സ്വര്‍ണമെഡല്‍ നേടിയവര്‍ക്ക് ലോക മീറ്റില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ലേ? ആരോപണങ്ങളില്‍ ഫെഡറേഷന് വിശദീകരണം നല്‍കണമെന്നും ഹൈകോടതി നിര്‍ദേശിച്ചു. ചിത്രയോട് ഫെഡറേഷന് വിവേചനം കാണിച്ചു. ഇതുകൊണ്ട് എന്താണ് ഫെഡറേഷന് നേടിയതെന്നും കോടതി ചോദിച്ചു.