ജീവിത സഖാവിനെ കണ്ടെത്തി: അഞ്ജലി

0
852

ചിറ്റമ്മയുമായുള്ള പ്രശ്നങ്ങളെല്ലാം ഒത്തുതീർപ്പാക്കിയെന്ന് നടി അഞ്ജലി. എല്ലാ വീട്ടിലും ഉള്ളത് പോലെ ചില അഭിപ്രായവ്യത്യാസയങ്ങൾ ഉണ്ടായിരുന്നു. അതേക്കുറിച്ച് വിഷമമില്ല. പഴയകാര്യങ്ങൾ ഓർക്കാറില്ല. സിനിമ ജീവിതം തുടങ്ങിയ കാലത്ത് പത്ത് കൊല്ലത്തോളം പിടിച്ച് നിൽക്കാൻ കഴിയുമെന്ന് വിശ്വസിച്ചിരുന്നില്ല. അധ്വാനം കൊണ്ടാണ് ഇത്രയും കാലം നിന്നത്. സിനിമകൾ പരാജയപ്പെട്ടാൽ സ്വർണവ്യാപാരം, റിയൽ എസ്റ്റേറ്റ് മേഖലയിൽ മുതൽ മുടക്കുമെന്നും താരം പറഞ്ഞു. വീട്ടിലുണ്ടായ പ്രശ്നങ്ങൾ മാനസികമായി തളർത്തിയെങ്കിലും അതിൽ നിന്നൊക്കെ കരകയറാനായത് പ്രേക്ഷകരുടെ കൂടി പിന്തുണ കൊണ്ടാണ്.

വിവാഹം കഴിക്കേണ്ട ആളെ കണ്ടെത്തിയെന്ന് അഞ്ജലി പറഞ്ഞു. തമിഴ് വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പക്ഷെ, വിവാഹം തൽക്കാലമില്ല. ആധുനിക ചിന്താഗതിയുള്ള ആളാണ് ഭാവി വരൻ എന്ന സൂചന മാത്രമേ താരം നൽകിയുള്ളൂ. അതേസമയം തമിഴ് യുവനടൻ ജയ് യുമായി താരം പ്രണയത്തിലാണെന്ന് പല തമിഴ് പത്രങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. അതേക്കുറിച്ച് പ്രതികരിക്കാൻ താരം തയ്യാറായില്ല. ഇളയമ്മയുമായുള്ള പ്രശ്നത്തെ തുടർന്ന് വീട്ടുകാരിൽ നിന്ന് അകന്ന് കഴിഞ്ഞപ്പോൾ താരത്തിന് ആശ്വാസമായത് ജയ് യാണെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.

അതേസമയം ഒരു നടനുമായും തനിക്ക് അടുപ്പമില്ലെന്ന് താരം അഭിമുഖത്തിൽ വ്യക്തമാക്കുന്നു. പത്രങ്ങൾ അനാവശ്യങ്ങൾ എഴുതിവിടുകയാണ്. അടുത്തകാലത്ത് തനിക്ക് ഒരു കാർ സമ്മാനമായി ലഭിച്ചെന്നായിരുന്നു കിംവദന്തി. അല്ലുഅർജുന്റെ സിനിമയിൽ 24 മണിക്കൂർ നൃത്തം ചെയ്ത് കിട്ടിയ പ്രതിഫലം കൊണ്ടാണ് കാർ വാങ്ങിയത്. ആ പടത്തിന്റെ പകുതിയോളം അമേരിക്കയിൽ കൊടും ശൈത്യകാലത്താണ് ചിത്രീകരിച്ചത്. മറ്റൊരു സിനിമയിലും അഭിനയിച്ചപ്പോൾ ഇത്രയും റിസ്‌ക്കെടുത്തിട്ടില്ലെന്നും താരം പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here