ട്രെയിന്‍ ടിക്കറ്റിന് ഇനി ഉടന്‍ പണം ആവശ്യമില്ല

0
76

ട്രെയിനില്‍ ടിക്കറ്റ് എടുക്കാന്‍ ഇനിമുതല്‍ പണം ഉടന്‍ നല്‍കേണ്ട ആവശ്യമില്ല. പുതിയ സാധ്യതകള്‍ യാത്രക്കാര്‍ക്ക് തുറന്നുകൊടുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഐആര്‍സിടിസി സൈറ്റിലൂടെ തത്കാല്‍ ഉള്‍പ്പെടയുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ സൗകര്യം. പതിനാല് ദിവസത്തിനുള്ളില്‍ പണം അടച്ചാല്‍ മതി. ഈ പദ്ധതി നിലവില്‍ വന്നത് 2017 ജൂലൈയിലാണ്.

പുതിയ ഈ പദ്ധതിയുടെ പേര് ഇപേയ്‌മെന്റ് ലെയ്റ്റര്‍’ എന്നാണ്. ഐആര്‍സിടിസി സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. പേയ്‌മെന്റ് നടത്തുമ്പോള്‍ ഇപേയ്‌മെന്റ് ലെയ്റ്റര്‍ തെരഞ്ഞെടുക്കുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. അര്‍ത്ഥശാസ്ത്ര ഫിന്‍ടെക് എന്ന കമ്പനിയുടെ ‘ഇപേയ് ലെയ്റ്റര്‍’ പദ്ധതിയുമായി സഹകരിച്ചാണ് ഐആര്‍സിടിസി ട്രെയിന്‍ യാത്രക്കാര്‍ക്ക് പുതിയ അവസരമൊരുക്കിയിരിക്കുന്നത്.

ഐആര്‍സിടിസി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇമെയില്‍ അഡ്രസിലേക്കും, ഫോണ്‍ നമ്പറിലേക്കും പേയ്‌മെന്റ് ലിങ്ക് ഇമെയിലും, എസ്എംഎസ് എത്തും. ഈ ലിങ് വഴി 14 ദിവസങ്ങള്‍ക്കുള്ളില്‍ പണം അടച്ചാല്‍ മതി. ടിക്കറ്റ് തുകയുടെ 3.50 ശതമാനം സര്‍വീസ് ചാര്‍ജായി ഈടാക്കും. ഒപ്പം നികുതിയും ബാധകമാണ്.

എന്നാല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ പണം അടക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ ഫൈന്‍ നല്‍കേണ്ടി വരും. ഒപ്പം ഐആര്‍സിടിസി അക്കൗണ്ട് പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്യും. പലതവണ സന്ദേശം ലഭിച്ചിട്ടും പണമടക്കാത്തവരെ സൈറ്റില്‍ നിന്ന് ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നതുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here