ഡോക്ലാം: സൈന്യത്തെ പിന്‍വലിക്കില്ല – ഇന്ത്യ

0
62

ഡോക്‌ലാമില്‍ നിന്ന് സൈന്യത്ത പിന്‍വലിച്ചിട്ടില്ലെന്ന് ഇന്ത്യ. ഇന്ത്യന്‍ സേനയുടെ എണ്ണം ഡോക്‌ലാമില്‍ കുറച്ചെന്ന് ചൈനയുടെ വാദം അടിസ്ഥാനരഹിതമാണ്. ജൂണ്‍ 18ന് ഇന്ത്യ വിന്യസിച്ചിരുന്ന സൈനികര്‍ അതിര്‍ത്തിയില്‍ ഇപ്പോഴും ഉണ്ടെന്ന് ഇന്ത്യ വ്യക്തമാക്കി.

ഡോക്ലാം അതിര്‍ത്തിയില്‍ ജൂണില്‍ ഇന്ത്യ വിന്യസിച്ചിരിക്കുന്ന സൈനികരുടെ എണ്ണം 400 ആയിരുന്നു. എന്നാല്‍ ജൂലൈ ആയപ്പോള്‍ സൈന്യം 00 എന്നത് 40 ആയെന്ന് ചൈനീസ് വിദേശകാര്യവകുപ്പ് പുറത്തിറക്കിയ 15 പേജ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

ചൈന ബ്രിട്ടനുമായുണ്ടാക്കിയ 1890 ലെ ‘സിക്കിം -ടിബറ്റ് അതിര്‍ത്തി നിര്‍ണയ ഉടമ്പടി’പുനര്‍ നിര്‍ണയിക്കണമെന്ന ആശയവും ചൈന മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ പ്രസ്താവന പുറത്തുവന്നപ്പോള്‍ ഉടന്‍തന്നെ ഇന്ത്യ ഈ വാദം തള്ളുകയായിരുന്നു. അതിര്‍ത്തിയില്‍ നിന്ന് ചൈന സൈന്യത്തെ പിന്‍വലിക്കാതെ സേനയെ പിന്‍വലിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. നിലവില്‍ 350 ന് മേല്‍ ഇന്ത്യന്‍ സൈനികരെയാണ് കഴിഞ്ഞ ആറാഴ്ചയായി അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം നല്ല രീതിയിലാക്കേണ്ട അതേ പ്രാധാന്യം അതിര്‍ത്തിയില്‍ സമാധാനം പുന:സ്ഥാപിക്കുന്ന കാര്യത്തിലും രാജ്യത്തിനുണ്ടെന്ന് ഇന്ത്യ കൂട്ടിച്ചേര്‍ത്തു. അതേസമയം ടിബറ്റിലൂടെയുള്ള റോഡ് നിര്‍മാണം ചൈന നേരത്തെ അറിയിച്ചിരുന്നെന്നാണ് ചൈനയുടെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here