ദരിദ്ര കുടുംബത്തിൽ ജനിച്ചുപോയതുകൊണ്ട് ഒരു കായിക താരവും വിഷമിക്കേണ്ടി വരില്ല: പിണറായി

0
721

പാവപ്പെട്ട കുടുംബത്തിൽ ജനിച്ചു പോയി എന്നത് കൊണ്ടു മാത്രം ഒരു കായിക താരവും വിഷമിക്കേണ്ടി വരില്ല. അവർക്കൊപ്പം ഈ സർക്കാരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ യശസ്സുയർത്തിപ്പിടിക്കുന്ന രണ്ട് കായിക താരങ്ങളാണ് പിയു ചിത്രയും സി.കെ. വിനീതും. നിർധന കുടുംബാംഗമായ ചിത്രയെ ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും വിചിത്ര ന്യായങ്ങൾ പറഞ്ഞ് അത് ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യ ഒഴിവാക്കുകയായിരുന്നു. എന്നാൽ കായിക മേഖലയുടെ വളർച്ച എൽ.ഡി.എഫ് സർക്കാരിന്റെ മുഖ്യ അജണ്ടകളിലൊന്നാണെന്നും പിണറായി പറഞ്ഞു.

കേന്ദ്ര സർക്കാർ സ്ഥാപനമായ ഏജീസ് ഓഫീസിൽ നിന്നും മതിയായ ഹാജരില്ല എന്ന കാരണം പറഞ്ഞ് സി.കെ. വിനീതിനെ പിരിച്ചുവിടുകയും ചെയ്തു. വളർന്നു വരുന്ന കായിക താരങ്ങളോടുള്ള നിഷേധാത്മക നിലപാടാണ് ഇരുവരുടെയും കാര്യത്തിൽ നാം കണ്ടത്.

ഈ ഘട്ടത്തിലാണ് ഇരുവരുടെയും സംരക്ഷണം സർക്കാർ ഏറ്റെടുത്തത്. വിനീതിന് ജോലിയും ചിത്രക്ക് സാമ്പത്തിക സഹായവും നൽകാനുള്ള തീരുമാനം മന്ത്രിസഭ ഏറ്റെടുത്തതും ഇക്കാരണങ്ങൾ കൊണ്ടാണെന്നും പിറണായി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here