നടന് ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരല്ലെന്നു പോലീസ്. മഞ്ജു വാര്യരെ വിവാഹം ചെയ്യുന്നതിനു മുന്‍പ് അകന്ന ബന്ധുവായ യുവതി വിവാഹം ചെയ്തിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ആലുവ ദേശം റജിസ്ട്രാര്‍ ഓഫിസില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഹാജരാക്കുന്ന കുറ്റപത്രത്തില്‍ നടന്റെ വ്യക്തിജീവിതത്തെ കുറിച്ച് പ്രതിപാദിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ മൂന്നു മാസത്തിലേറെയായി ദിലീപിന്റെ കഴിഞ്ഞകാല ജീവിതത്തെ കുറിച്ച് അന്വേഷണ സംഘം അന്വേഷിച്ചു വന്നത്.
ഇപ്പോള്‍ ഈ യുവതി ഗള്‍ഫിലാണ് താമസിക്കുന്നത്. അന്വേഷണ സംഘം ഇവരുടെ മൊഴിയെടുക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. യുവതിയുമായുള്ള കല്യാണ സമയത്ത് ദിലീപിന്റെ സഹായത്തിനായി നിന്ന സുഹ്യത്തുക്കള്‍ ആരെല്ലാമെന്നും, ആരൊക്കെയാണ് കല്യാണത്തിനു സാക്ഷിയായി ഒപ്പിട്ടതെന്നുമുള്ള കാര്യങ്ങള്‍ പോലീസ് ശേഖരിച്ചു കഴിഞ്ഞിരിക്കുന്നു.
യുവതിയുമായുള്ള കല്യാണത്തിനു ശേഷമാണ് ദിലീപിനു സിനിമയിലെക്കുള്ള അവസരം ലഭിച്ചത്. ഈ സാഹചര്യത്തില്‍ വിവാഹ ജീവിതത്തിനു പകരം ദിലീപ് സിനിമ ജീവിതം തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ നിയമപരമായി ഈ വിവാഹ ബന്ധം അവസാനിപ്പിക്കാതെയാണ് മഞ്ജുവിനെ ദിലീപ് വിവാഹം കഴിച്ചത്. അതിനാല്‍ തന്നെ ദിലീപിനെതിരെയുള്ള കുരുക്കുകള്‍ വീണ്ടും മുറുകാനാണ് സാധ്യത.
സംഭവവുമായി ബന്ധപ്പെട്ടു മിമിക്രി താരം അബിയില്‍നിന്ന് പൊലീസ് മൊഴിയെടുത്തു. രേഖകള്‍ കണ്ടെടുക്കാന്‍ ശ്രമം തുടരുകയാണ്.