ദിലീപിന്റെ ഡി സിനിമാസ് അടച്ചു പൂട്ടുന്നു

0
70

ദിലീപിന്റെ ഡി സിനിമാസ് അടച്ചു പൂട്ടാന്‍ ചാലക്കുടി നഗരസഭ തീരുമാനിച്ചു. തീയേറ്ററിന്റെ നിര്‍മ്മാണ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. നഗരസഭയുടെ പ്രത്യേക യോഗത്തിലായിരുന്നു തീരുമാനം.

തീയേറ്ററിന് അനുമതി നല്‍കിയത് സംബന്ധിച്ച് പല ആരോപണങ്ങളും യോഗത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഉന്നയിച്ചു. നിര്‍മ്മാണ അനുമതി നല്‍കിയതില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഡി സിനിമാസ് അടച്ചു പൂട്ടാന്‍ നഗരസഭ തീരുമാനിക്കുകയായിരുന്നു.

യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ കൗണ്‍സിലര്‍മാരും ചേര്‍ന്ന് സംയുക്തമായാണ് ഡി സിനിമാസ് അടച്ചു പൂട്ടാനുള്ള തീരുമാനമെടുത്തത്. തീയേറ്ററിന് നിര്‍മ്മാണ അനുമതി തേടി നഗരസഭയ്ക്ക് സമര്‍പ്പിച്ച മൂന്നോളം പ്രധാനരേഖകള്‍ വ്യാജമാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

ഡി സിനിമാസ് കൈയ്യേറ്റ ഭൂമിയിലാണെന്ന പരാതിയിന്മേല്‍ അന്വേഷണങ്ങള്‍ നടന്നു എങ്കിലും, അത് കൈയ്യേറ്റ ഭൂമിയിലല്ലെന്നു കണ്ടെത്തിയിരുന്നു. അതേസമയം ദിലീപിന്റെ കരിമാലൂര്‍ ഉള്ള ഭൂമി കൈയ്യേറ്റവുമായി സംബന്ധിച്ച് ഉപഗ്രഹ സര്‍വ്വെ നടത്താനും തീരുമാനിച്ചിട്ടുണ്ട്.  ലഭ്യമായ രേഖകളുടെ കുറവാണ് ഇത്തരത്തിലൊരു സര്‍വ്വെ നടത്താന്‍ തീരുമാനം ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here