നടി ആക്രമണക്കേസ് അട്ടിമറിക്കാന്‍ പോലീസ് സേനയ്ക്കുള്ളില്‍ നിന്നും ശ്രമമുണ്ടോ? അതൃപ്തി തുറന്നു പറഞ്ഞ് ഉന്നത അന്വേഷണ ഉദ്യോഗസ്ഥ

0
57

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമോ? വിവിധ പ്രചാരണങ്ങള്‍ അഴിച്ചു വിട്ടു കേസ് അന്വേഷണം വഴിമാറ്റാന്‍ സേനയ്ക്കുള്ളില്‍ നിന്ന് തന്നെ ശ്രമം നടക്കുന്നതായി ആരോപണമുയരുന്നു. നടി ആക്രമിക്കപ്പെടുന്ന ദൃശ്യം ഒരു സ്വകാര്യ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം കുട്ടികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചതായി ആരോപണമുയര്‍ന്നിരുന്നു. ഉടന്‍ തന്നെ നടന്ന പോലീസ് അന്വേഷണം കേസ് അന്വേഷണം വാസ്തവവിരുദ്ധമായ പ്രചാരണമാണ് നടന്നത് എന്നു വ്യക്തമായി. അതിന്റെ അലയൊലികള്‍ അടങ്ങും മുന്‍പാണ് ദിലീപിന്റെ വിവാഹം ആദ്യ വിവാഹം സംബന്ധിച്ചുള്ള വിവരങ്ങള്‍ പരസ്യമായത്. ദിലീപിന്റെ പ്രതിച്ഛായ തകർക്കാന്‍ ഉള്ള ശ്രമങ്ങള്‍ എവിടെനിന്നും വരുന്നുവെന്നും അന്വേഷണ സംഘം ശ്രമം തുടങ്ങിയിട്ടുണ്ട്. അന്വേഷണ കാര്യങ്ങള്‍ പുറത്ത് അറിയിക്കാനും, അന്വേഷണം അട്ടിമറിക്കാനും സേനയ്ക്കുള്ളില്‍ നിന്നും ശ്രമങ്ങള്‍ നടക്കുന്നതായി ഇതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സൂചന ലഭിക്കുന്നത്. ഉടന്‍ തന്നെ മുകള്‍തട്ടിലേക്ക് ഇവര്‍ വിവരങ്ങള്‍ കൈമാറിയതായാണ് ലഭിക്കുന്ന വിവരം.

കേസ് അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന എഡിജിപി സന്ധ്യയും അന്വേഷണത്തെ ബാധിക്കുന്ന രീതിയിൽ സേനയ്ക്കുള്ളിൽനിന്നു നീക്കങ്ങളുണ്ടാകുന്നതായി ഡിജിപിയെ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here