തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിക്കുമ്പോള്‍ ദൃശ്യങ്ങള്‍ ഒപ്പിയെടുത്ത ആ മൊബൈല്‍ ഫോണ്‍ എവിടെ? രാവും പകലുമില്ലാതെ പോലീസ് തേടുന്ന ഈ ചോദ്യത്തിന് തമിഴ്നാട്ടില്‍ നിന്നും ഉത്തരം ലഭിക്കുമോ? മൊബൈല്‍ ഫോണ്‍ തിരഞ്ഞു പോലീസ് തൂത്തുകുടിയിലെ സ്പിക് നഗർ മേഖലയിലും തിരച്ചിൽ നടത്തി.
മൊബൈൽ ഫോൺ ഒളിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ അഭിഭാഷകൻ രാജു ജോസഫ് വന്ന വാഹനം റജിസ്റ്റർ ചെയ്തിരിക്കുന്നത് തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ്. ഇത് മനസിലാക്കിയ മനസിലാക്കിയ പോലീസ് തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.
ബന്ധുവിന്റെ പേരിലാണ് ജു ജോസഫ് വന്ന വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസിലെ ഒന്നാംപ്രതി പൾസർ സുനിയുടെ ആദ്യ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോയുടെ ജൂനിയറാണ് രാജു ജോസഫ്. ഈ അഡ്വക്കേറ്റ് മൊബൈൽ ഫോൺ അവിടേക്ക് കടത്തിയോ എന്നുള്ള കാര്യമാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
ഫോൺ നടൻ ദിലീപിനു കൈമാറാനായി ഏൽപ്പിച്ചത് അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ആണെന്നാണ് ഒന്നാംപ്രതി പള്‍സര്‍ സുനിയുടെ മൊഴി. ഫോൺ രാജു ജോസഫിന് കൈമാറിയതായും അതു നശിപ്പിച്ചു കളഞ്ഞതായും അഡ്വക്കേറ്റ് പ്രതീഷ് മൊഴി നൽകിയിരുന്നു.