നാവിക അക്കാദമിയുടെ സ്ഥലത്തു പോലും ആർഎസ്എസുകാർ ആയുധം സംഭരിക്കുകയാണെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. നാവിക അക്കാദമിയുടെ അധീനതയിലുള്ള സ്ഥലത്തു നിന്നും ആയുധങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പരാതി നൽകാൻ നേവൽ അധികൃതർ തയ്യാറാണം. ഇത് രാജ്യദ്രോഹക്കുറ്റമാണ് ജയരാജൻ പറഞ്ഞു. പയ്യന്നൂരിൽ ഷേണായി സ്ക്വയറിൽ ആർഎസ്എസ് അക്രമങ്ങൾക്കെതിരെ സിപിഎം നടത്തിയ ബഹുജന സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഇ.പി. ജയരാജൻ എംഎൽഎ.
ബിജെപിയുടെ നയങ്ങൾ കാരണം രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുകയാണ്. ഇത് ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇതിന്റെ പ്രതിഫലനമുണ്ടാകും. അവരുടെ അഴിമതിയുടെ മുഖം ജനങ്ങൾ കണ്ടുതുടങ്ങി. ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തിയത് മസിൽ പവറും, മണിപവറും കൊണ്ടാണ്. 52 കോടി കന്നുകാലികൾ ഇന്ത്യയിലുണ്ട്. മുസ്ലിങ്ങളെയും ദളിതരെയും അടിമകളാക്കുന്ന നടപടികളാണ് ഉത്തരേന്ത്യയിൽ ബിജെപി നേതൃത്വത്തിൽ നടക്കുന്നത്. നോട്ട് നിരോധനം കൊണ്ട് ഒരു ഗുണവുമുണ്ടായില്ല. ഏത് കള്ളപ്പണമാണ് പിടിച്ചത്. നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിച്ചു എന്നതാണ് കേന്ദ്ര ഭരണം കൊണ്ടുണ്ടായ ഗുണം. ജിഎസ്ടി വന്നതു കാരണം 28 ശതമാനം നികുതി വർദ്ധിച്ചു. ജയരാജൻ പറഞ്ഞു.