സംസ്ഥാനത്ത് കോളറയ്ക്കു സാധ്യത. പത്തനംതിട്ടയിലും മലപ്പുറത്തും കോളറ മരണം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.
കോഴിക്കോട് ജില്ലയില്‍ ആറ് പേര് രോഗം പിടിപെട്ട് ചികിത്സയിലാണ്. കോളറ പടരാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിരോധം ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. കോഴിക്കോട്ട് പത്തു ദിവസം മുമ്പ് പശ്ചിമ ബംഗാളില്‍ നിന്ന് വന്ന അന്യ സംസ്ഥാന തൊഴിലാളികളിലാണ് കോളറയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.