പാകിസ്ഥാനു വീണ്ടും ഇന്ത്യയുടെ ഹാക്കിങ് പ്രഹരം; പോസ്റ്റ് ചെയ്തത് ദേശീയഗാനം

0
68

പാകിസ്ഥാനു വീണ്ടും ഇന്ത്യയുടെ ഹാക്കിങ് പ്രഹരം. പാക് സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്ത ഹാക്കര്‍മാര്‍ ദേശീയഗാനവും സ്വാതന്ത്ര്യദിന സന്ദേശവും സൈറ്റില്‍ പോസ്റ്റ് ചെയ്തു. www.paksitan.gov.pk എന്ന വെബ്‌സൈറ്റാണ് ഹാക്ക് ചെയ്തത്. ഇതേതുടര്‍ന്ന് സൈറ്റിന്റെ പ്രവര്‍ത്തനം കുറച്ചു സമയത്തേക്ക് താറുമാറായി.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.45 ഓടെയാണ് ഹാക്കിംഗ് അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. വെബ്ബ്‌സൈറ്റ് തുറക്കുമ്പോള്‍ ദേശീയ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ സന്ദേശമാണ് ലഭിക്കുന്നതെന്ന് ഇത് ലഭിച്ചവര്‍ ട്വീറ്റ് ചെയ്തു.

രണ്ടു മാസം മുന്‍ നേവി ഓഫീസര്‍ കുല്‍ഭൂഷന്‍ ജാദവിനെ ചാരപ്പണി ആരോപിച്ച് പാകിസ്താന്‍ വധശിക്ഷയ്ക്ക് വിധിച്ചതിനു പിന്നാലെ പാകിസ്താന്‍ സര്‍ക്കാര്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്തിരുന്നു. 30 പാകിസ്താന്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകളാണ് അന്ന് ഹാക്ക് ചെയ്യപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here