പിണറായിക്കെതിരെ ബി.ജെ.പിയുടെ പരാമര്‍ശം: ലോക്‌സഭയില്‍ സി.പി.എം പ്രതിഷേധം

0
148

കേരളത്തിലെ സി.പി.എം നേതാക്കളെ കുറിച്ച് ബി.ജെ.പി എം.പിമാര്‍ ലോക്‌സഭയില്‍ നടത്തിയ പരാമര്‍ശത്തില്‍ സി.പി.എമ്മിന്റെ പ്രതിഷേധം. സി.പി.എം അംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് സഭ അരമണിക്കൂര്‍ തടസ്സപ്പെട്ടു. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമടക്കമുള്ള നേതാക്കള്‍ക്കെതിരായ ഗുരുതരമായ ആരോപണമാണ് ബി.ജെ.പി അംഗങ്ങളായ പ്രഹ്‌ളാദ് ജോഷിയും മീനാക്ഷി ലേഖിയും നടത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സി.പി.എം അംഗം പി.കരുണാകരന്‍ സഭയില്‍ സംസാരിക്കുന്നതിനിടെ ബി.ജെ.പി അംഗങ്ങള്‍ പ്രസംഗം തടസ്സപ്പെടുത്തി. ഇതോടെ സി.പി.എം അംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തില്‍ ഇറങ്ങി. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് സി.പി.എം മാത്രമല്ല ഉത്തരവാദികള്‍ എന്ത് അടിസ്ഥാനത്തിലാണ് ബി.ജെ.പി എം.പിമാര്‍ നേതാക്കളെ കുറ്റപ്പെടുത്തുന്നതെന്നും പി.കരുണാകരന്‍ ആരാഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here