മദനിയുടെ സുരക്ഷാ ചിലവ് ഹര്‍ജി: ടിഎയും ഡിഎയും മാത്രമേ അനുവദിക്കാന്‍ കഴിയൂവെന്ന് സുപ്രീംകോടതി

0
70


ന്യൂഡല്‍ഹി: അബ്ദുള്‍ നാസര്‍ മദനിയുടെ സുരക്ഷാ ചിലവ് പ്രശ്നത്തില്‍ കര്‍ണാടക സര്‍ക്കാരിന് എതിരെ സുപ്രീംകോടതി. സുരക്ഷാ ഉദ്യോഗസ്ഥരുടെ ടിഎയും ഡിഎയും മാത്രമേ അനുവദിക്കാന്‍ കഴിയൂ. ഇത് എത്രയെന്ന് നാളെ അറിയിക്കണം. സുപ്രീംകോടതി ഉത്തരവിനെ വിലകുറച്ച് കാണരുതെന്നും സുപ്രീം കോടതി പറഞ്ഞു.

സുരക്ഷാച്ചെലവിനായി 15 ലക്ഷത്തോളം ആവശ്യപ്പെട്ട കര്‍ണാടക പൊലീസിന്റെ നടപടിക്കെതിരെ മദനി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. മദനിക്ക് സുരക്ഷ ഏര്‍പ്പെടുത്താമെന്ന കേരളത്തിന്റെ ആവശ്യവും സുപ്രീംകോടതി തള്ളി.

എസിപി ഉള്‍പ്പെടെ 19 ഉദ്യോഗസ്ഥരുടെ കേരളത്തിലേക്കും തിരിച്ചുമുള്ള വിമാനച്ചെലവ് ഉള്‍പ്പെടെ വഹിക്കണമെന്നാണു കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇത്രയും തുക താങ്ങാനാകില്ലെന്നു മഅദനിയുടെ അഭിഭാഷകന്‍ അറിയിച്ചു. ആഗസ്റ്റ് ഒന്നുമുതല്‍ 14 വരെ കേരളത്തില്‍ തങ്ങാനാണു സുപ്രീം കോടതി അനുമതി നല്‍കിയിട്ടുള്ളത്.

ജാമ്യ ഹര്‍ജിയില്‍ കൂടുതല്‍ ഇളവു നല്‍കണമെന്ന് മഅദനി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും എന്‍ഐഎ കോടതി തള്ളിയിരുന്നു.

തുടര്‍ന്നു മദനി സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണു കേരളത്തില്‍ പോകാന്‍ അനുമതി കിട്ടിയത്. ബെംഗളൂരു സ്‌ഫോടന കേസിലെ പ്രതിയായ മഅദനി ലാല്‍ബാഗ് സഹായ ആശുപത്രിയില്‍ ചികില്‍സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here