യുവനടിക്കെതിരെയുള്ള പരാമര്‍ശം; സെന്‍കുമാറിനു ക്ലീന്‍ചിറ്റ്

0
74

ആക്രമിക്കപ്പെട്ട യുവ നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന സംഭവവുമായി ബന്ധപ്പെട്ട് മുന്‍ ഡി.ജി.പി സെന്‍കുമാറിനു ക്ലിന്‍ചിറ്റ്. അദ്ദേഹം മനപൂര്‍വ്വം നടിയെക്കുറിച്ച് മോശമായി ഒരു പരാമര്‍ശം നടത്തിയില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

സെന്‍കുമാര്‍ അനുമതിയില്ലാതെ മറ്റൊരാളുമായി ഫോണില്‍ സംസാരിച്ച കാര്യം ലേഖകന്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. പിന്നീടിത് ലേഖകന്‍ പുറത്തു വിടുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

തിരുവനന്തപുരം ഡിസിപി രമേശ് കുമാര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് റേഞ്ച് ഐജിക്ക് കൈമാറി. റിപ്പോര്‍ട്ടില്‍ ആര്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശയില്ല. ഐജി മനോജ് എബ്രഹാം റിപ്പോര്‍ട്ട് ഡിജിപിക്ക് നല്‍കി. സിനിമയിലെ സ്ത്രീ കൂട്ടായ്മ എന്ന സംഘടന നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം നടന്നത്.

അതേസമയം മതസ്പര്‍ദ്ധ വളര്‍ത്തുന്ന വിധം പരാമര്‍ശം നടത്തിയെന്ന പരാതിയിന്മേല്‍ ഇതേ വാരികയ്ക്ക് നല്‍കിയ അഭിമുഖവുമായി ബന്ധപ്പെട്ട് സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here