രണ്ടു സെഞ്ചുറി കൂട്ടുകെട്ടുകളുടെ ബലത്തില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ ശക്തമായ നിലയില്‍

0
78


കൊളംബോ: രണ്ടു സെഞ്ച്വറി കൂട്ടുകെട്ടുകളുടെ മികവില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ ശക്തമായ നിലയില്‍. ഒന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ, മൂന്നു വിക്കറ്റ് നഷ്ടത്തിൽ 344 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഓപ്പണര്‍ ചേതേശ്വർ പൂജാരയും പരമ്പരയിലെ ആദ്യ സെഞ്ചുറി കണ്ടെത്തിയ ഉപനായകൻ അജിങ്ക്യ രഹാനെയുടെയുംകരുത്തിലാണ് ഇന്ത്യ ഭദ്രമായ നിലയിലേക്ക് എത്തിയത്.

പൂജാര -അജിങ്ക്യ രഹാനെ നാലാം വിക്കറ്റ് കൂട്ടുകെട്ട് 211 റണ്‍സാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഓപ്പണർ ശിഖർ ധവാനാണ് ആദ്യം പുറത്തായത്. 37 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 35 റൺസെടുത്ത ധവാനെ ദിൽറുവാൻ പെരേരയാണ് പുറത്താക്കിയത്.

ക്യാപ്റ്റൻ വിരാട് കോഹ്‍ലി കാര്യമായ സംഭാവന കൂടാതെ മടങ്ങിയെങ്കിലും, പിരിയാത്ത നാലാം വിക്കറ്റിലെ ഇരട്ട സെഞ്ചുറി കൂട്ടുകെട്ട് ആണ് ഇന്ത്യയ്ക്ക് തുണയായത്. 4000 റൺസ് നേട്ടത്തിലേക്ക് പൂജാര എത്തുന്നതിനും ഈ മത്സരം സാക്ഷ്യം വഹിച്ചു.

ഗാവസ്കർ (4947), രാഹുൽ ദ്രാവിഡ് (4135), വീരേന്ദർ സേവാഗ് (4103) എന്നിവർക്കു ശേഷം 50 ടെസ്റ്റുകളിൽ 4000 റൺസ് നേട്ടം കൈവരിക്കുന്ന ഇന്ത്യൻ താരമാണ് പൂജാര.

LEAVE A REPLY

Please enter your comment!
Please enter your name here