രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് അടുത്ത മാസം തുടക്കം

0
91

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് അടുത്ത മാസം തുടക്കം കുറിക്കും. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചേര്‍ന്നാണ് പദ്ദതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. 2023ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

മുബൈയേയും അഹമ്മദാബാദിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ആദ്യ പാത യാഥാര്‍ഥ്യമാവുന്നതോടെ മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള യാത്രാദൂരം ഏഴു മണിക്കൂറുള്ളത് രണ്ടായി കുറയും. 508 കിലോമീറ്റര്‍ നീളമുള്ള പാതയില്‍ 12 സ്റ്റേഷനുകളാണുള്ളത്.

ഇതില്‍ എട്ടെണ്ണം ഗുജറാത്തിലും ആറെണ്ണം മഹാരാഷ്ട്രയിലുമാണ്. പുതുതായി നിര്‍മിക്കുന്ന പാലങ്ങളി(ഇലവേറ്റഡ് ട്രാക്ക്)ലൂടെയായിരിക്കും പാതയുടെ 92 ശതമാനവും. 97,636 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന് പദ്ധതിയുടെ 85 ശതമാനം വഹിക്കുന്നത് ജപ്പാനാണ്.

മുംബൈ ബാന്ദ്ര -കുര്‍ള കോംപ്ലക്സ് ഭൂഗര്‍ഭ പാതയില്‍ നിന്നാരംഭിക്കുന്ന ട്രെയിന്‍ കടലിലൂടെയുള്ള ടണല്‍ വഴി താനെയിലെത്തും. 2023ല്‍ പൂര്‍ത്തിയാക്കണമെന്നാണ്

LEAVE A REPLY

Please enter your comment!
Please enter your name here