രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നോട്ട വേണ്ട; കോണ്‍ഗ്രസ് ഹര്‍ജി സുപ്രീംകോടതിയില്‍

0
56


ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നോട്ട ഉള്‍പ്പെടുത്തരുത്  എന്നു ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നോട്ട തിരഞ്ഞെടുപ്പ് ബലാബലം അട്ടിമറിക്കും എന്നു ഭീതിയുള്ള ബിജെപിയും നോട്ടയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരമാണ് നോട്ട എന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീംകോടതിയില്‍ ബോധിപ്പിക്കും. രാജ്യസഭാ തിരഞ്ഞെടുപ്പിലെ ഗുജറാത്ത് സംഭവവികാസങ്ങള്‍ നിലവില്‍ കോണ്‍ഗ്രസിന് അസ്വസ്ഥമാക്കുന്നുണ്ട്. സോണിയാ ഗാന്ധിയുടെ വിശ്വസ്തനായ അഹമ്മദ്‌ പട്ടേലിനെ പരാജയപെടുത്താന്‍ ഉള്ള ബിജെപി നീക്കങ്ങളാണ് കോണ്‍ഗ്രസിനെ അലട്ടുന്നത്.

നിലവില്‍ ഗുജറാത്തിലെ മൂന്നു രാജ്യസഭാ സീറ്റില്‍ രണ്ടു സീറ്റിലും ബിജെപി അനായാസം ജയിക്കും. ബിജെപി അധ്യക്ഷന്‍ അമിത് ഷായും, കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രണ്ടു സീറ്റ് ഉറപ്പിച്ചു കഴിഞ്ഞു. മൂന്നാം സീറ്റില്‍ അഹമ്മദ്‌ പട്ടേല്‍ ജയിക്കേണ്ടതായിരുന്നു.

പക്ഷെ കോണ്‍ഗ്രസ് വിട്ട എംഎല്‍എ ബല്‍വന്ത് സിങ് ആണ് മൂന്നാമത്തെ സീറ്റിലെ ബിജെപി സ്ഥാനാര്‍ഥി. ഭൂരിപക്ഷം കോണ്‍ഗ്രസിന് ഉറപ്പിച്ച് നിര്‍ത്തേണ്ടിയിരുന്ന കോണ്‍ഗ്രസ് എംഎല്‍എമാരില്‍ പലരും പാര്‍ട്ടി വിട്ടിട്ടുണ്ട്. ചിലര്‍ കോണ്‍ഗ്രസില്‍ നിന്നും അകല്‍ച്ച പാലിക്കുകയും ചെയ്യുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന ശങ്കര്‍ സിംഗ് വഗേല തിരിച്ച് ബിജെപിയില്‍ എത്തിയതും കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ്. അപ്പോഴാണ്‌ നോട്ട എന്ന ഭീഷണി കൂടി രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നേരിടേണ്ടി വരുന്നത്. ഇതിനാലാണ് നോട്ടയ്ക്കെതിരെ നിയമനടപടി വേണമെന്ന തീരുമാനത്തില്‍ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here