രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നോട്ട ഉള്‍പ്പെടുത്തരുത് എന്നു കോണ്‍ഗ്രസ് ഹര്‍ജി സുപ്രീം കോടതി തള്ളി

0
77

ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നോട്ട ഉള്‍പ്പെടുത്തരുത് എന്നു ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. രാജ്യസഭ്ഗാ തിരഞ്ഞെടുപ്പില്‍ നോട്ട വേണ്ടാ എന്ന കോണ്‍ഗ്രസ് ഹര്ജിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സുപ്രീംകോടതി നടത്തിയത്. 2014-ല്‍ തന്നെ നോട്ട വേണം തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിരിക്കെ എന്തുകൊണ്ടാണ് ഇപ്പോള്‍ ഒരു ഹര്‍ജിയുമായി വന്നതെന്ന് സുപ്രീംകോടതി കോണ്‍ഗ്രസിനോട് ആരാഞ്ഞു.

2014- ല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടിഫിക്കേഷന്‍ ഇറക്കിയിരിക്കെ ഈ ചോദ്യം എന്തുകൊണ്ട് എത്ര വൈകി എന്നു കോണ്‍ഗ്രസിനോട് സുപ്രീംകോടതി ആരാഞ്ഞു. ഗുജറാത്തിലെ കോണ്‍ഗ്രസ് പിളര്‍പ്പ് മുന്നില്‍ വന്നപ്പോഴാണ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നോട്ട വേണ്ട എന്ന ആവശ്യവുമായി കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചത്.

ഗുജറാത്തില്‍ നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നോട്ട ഉള്‍പ്പെടുത്താനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ നീക്കത്തിന്നെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ് ഉറച്ചിരുന്നു.

പാര്‍ലമെന്റിലും ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരമാണ് നോട്ട എന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിലെ ഗുജറാത്ത് സംഭവവികാസങ്ങള്‍ നിലവില്‍ കോണ്‍ഗ്രസിന് അസ്വസ്ഥമാക്കുന്നുണ്ട്.

സോണിയാ ഗാന്ധിയുടെ വിശ്വസ്തനായ അഹമ്മദ്‌ പട്ടേലിനെ പരാജയപെടുത്താന്‍ ഉള്ള ബിജെപി നീക്കങ്ങളാണ് കോണ്‍ഗ്രസിനെ അലട്ടുന്നത്. ഇതാണ് രാജ്യസഭാ പ്രശ്നത്തില്‍ നോട്ട കോണ്‍ഗ്രെസ് ആയുധമാക്കിയത്. നിലവില്‍ ഗുജറാത്തിലെ മൂന്നു രാജ്യസഭാ സീറ്റില്‍ രണ്ടു സീറ്റിലും ബിജെപി അനായാസം ജയിക്കും.

ബിജെപി അധ്യക്ഷന്‍ അമിത് ഷായും, കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രണ്ടു സീറ്റ് ഉറപ്പിച്ചു കഴിഞ്ഞു. മൂന്നാം സീറ്റില്‍ അഹമ്മദ്‌ പട്ടേല്‍ ജയിക്കേണ്ടതായിരുന്നു.
പക്ഷെ കോണ്‍ഗ്രസ് വിട്ട എംഎല്‍എ ബല്‍വന്ത് സിങ് ആണ് മൂന്നാമത്തെ സീറ്റിലെ ബിജെപി സ്ഥാനാര്‍ഥി. ഭൂരിപക്ഷം കോണ്‍ഗ്രസിന് ഉറപ്പിച്ച് നിര്‍ത്തേണ്ടിയിരുന്ന കോണ്‍ഗ്രസ് എംഎല്‍എമാരില്‍ പലരും പാര്‍ട്ടി വിട്ടിട്ടുണ്ട്.

ചിലര്‍ കോണ്‍ഗ്രസില്‍ നിന്നും അകല്‍ച്ച പാലിക്കുകയും ചെയ്യുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന ശങ്കര്‍ സിംഗ് വഗേല തിരിച്ച് ബിജെപിയില്‍ എത്തിയതും കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ്.

അപ്പോഴാണ്‌ നോട്ട എന്ന ഭീഷണി കൂടി രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നേരിടേണ്ടി വരുന്നത്. ഇതിനാലാണ് നോട്ടയ്ക്കെതിരെ നിയമനടപടി വേണമെന്ന തീരുമാനത്തില്‍ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here