സീതാറാം യെച്ചൂരിക്കെതിരെ സംസ്ഥാന നേതൃത്വം രംഗത്ത്. കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാനുള്ള യെച്ചൂരിയുടെ തീരുമാനത്തിനെതിരെയാണ് രൂക്ഷവിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
സംസ്ഥാന സമിതിയില്‍ കെ.എന്‍ ബാലഗോപാലും എന്‍ സ്വരാജുമാണ് വിമര്‍ശനമുന്നയിച്ചത്. പിന്നീട് സംസ്ഥാന സമിതിയംഗം എസ്.രാമചന്ദ്രന് പിള്ളയടക്കമുള്ള നേതാക്കള്‍ എതിര്‍പ്പുമായി രംഗത്ത് വന്നു. കൂടാതെ സിപിഎം ബംഗാള്‍ ഘടത്തിന് കീഴടങ്ങരുതെന്നും നേതൃത്വം ആവശ്യപ്പെട്ടു.
ഒരു സ്ഥാനാര്‍ത്ഥിയെ രണ്ട് തവണയില്‍ കൂടുതല്‍ മത്സരിപ്പിക്കുന്ന പതിവ് സിപിഎമ്മിനില്ല. കോണ്‍ഗ്രസ് പിന്തുണക്കുന്നത് നേതൃത്വത്തെയല്ല, മറിച്ച് യെച്ചൂരിയെയാണെന്നും, ബംഗാളില്‍ ഏത് വിധേനയും അധികാരത്തിലെത്തണമെന്ന് മാത്രമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും എസ്.രാമചന്ദ്രന് പിള്ള പറയുന്നു.
യെച്ചൂരി മത്സരിക്കുന്ന കാര്യം പൊളിറ്റ് ബ്യൂറോ നേരത്തെ ചര്‍ച്ചക്കെടുത്ത് തളളിയ വിഷയമാണ്. ജനറല്‍ സെക്രട്ടറി പദവി ഉത്തരവാദിത്വമുള്ള ജോലിയാണ്. ഈ കസേരയിലിരിക്കുന്നവര്‍ പാര്‍ലമെന്ററി പദവിയിലിരിക്കാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.