ശശികല വിഭാഗത്തിലേക്ക് മടങ്ങാന്‍ തനിക്ക് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തെന്ന് തൂത്തുക്കുടി എംഎൽഎ ഷൺമുഖാനന്ദന്‍

0
59


ചെന്നൈ: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന തമിഴ്നാട്ടില്‍ നിന്നും വീണ്ടും കോഴ ആരോപണം. എഐഎഡിഎംകെ ഗ്രൂപ്പുകളിലെക്ക് മടങ്ങാന്‍ എടപ്പാടി പളനിസാമി, ടി.ടി.വി. ദിനകരൻ വിഭാഗങ്ങൾ തനിക്ക് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തെന്നാണ് തൂത്തുക്കുടി എംഎൽഎ ഷൺമുഖാനന്ദന്‍റെ വെളിപ്പെടുത്തല്‍.

നിലവില്‍ പനീര്‍ശെല്‍വം വിഭാഗമാണ്‌ ഷൺമുഖാനന്ദൻ. എഎഡിഎംകെ അധികാര തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് വീണ്ടും കോഴ ആരോപണം ഉയര്‍ന്നിരിക്കുന്നത്. എഐഎഡിഎംകെയില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ ടി.ടി.വി.ദിനകരൻ വിഭാഗം കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.

122 എംഎൽഎമാരുടെ പിന്തുണയുള്ള തന്നെ ആർക്കും നേതൃത്വത്തിൽനിന്നു മാറ്റിനിർത്താനാവില്ലെന്നും ദിനകരൻ പ്രഖ്യാപിച്ചപ്പോള്‍ മറുപടിയായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി എംഎൽഎമാരുടെയും മുതിർന്ന നേതാക്കളുടെയും യോഗം വിളിച്ചിരുന്നു. അതേ തുടര്‍ന്ന് നിലവിലുള്ള ഇടപ്പാടി-ദിനകരന്‍ ബന്ധം വഷളായിരുന്നു.

പാർട്ടിയും സർക്കാരും എടപ്പാടിക്കു പിന്നിൽ ഒറ്റക്കെട്ടാണെന്നു യോഗത്തിനു ശേഷം മന്ത്രി ഡി.ജയകുമാർ പ്രഖ്യാപിച്ചതോടെ ഈ ഗ്രൂപ്പില്‍ വിള്ളല്‍ ശക്തമാകുകയും ചെയ്തു. പാർട്ടിയിലെ ലയനം യാഥാർഥ്യമാക്കാൻ കഴിയാത്ത അവസ്ഥയിലാണ് നിലവില്‍ പളനിസാമി, പനീർസെൽവം വിഭാഗങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here