ഇസ്ലാമാബാദ്: സൈനിക ഭരണമാണ് പാകിസ്ഥാനെ പാകിസ്ഥാന് ആക്കിയതെന്നു മുന്‍ പാക് പ്രസിഡനറും സൈനിക മേധാവിയുമായിരുന്ന പർവേസ് മുഷറഫ്. ജനാധിപത്യം പാകിസ്ഥാനെ നശിപ്പിച്ചിട്ടേയുള്ളൂവെന്നും മുഷാറഫ് പറഞ്ഞു. ബിബിസിയോടാണ് ഈ തുറന്നു പറച്ചില് മുഷാറഫ് നടത്തിയത്. സൈനിക ഏകാധിപതികള്‍ പാകിസ്ഥാനെ പുരോഗതിയിലേക്ക് നയിച്ചു. അയൂബ് ഖാൻ, സിയാ ഉൾ ഹഖ് എന്നിവരുടെ പേരുകള്‍ എടുത്ത് പറഞ്ഞായിരുന്നു മുഷറഫിന്റെ പ്രശംസ. പാക്കിസ്ഥാനിൽ സൈനിക ഭരണത്തില്‍ ആയിരിക്കെ രാജ്യം അഭിവൃദ്ധി കൈവരിച്ചു.
അഭിവൃദ്ധി പ്രാപിച്ച എല്ലാ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് പിന്നിലും ഏകാധിപതികളാണ്. എല്ലാം വിറ്റുതുലയ്ക്കുന്ന നയമായിരുന്നു മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെതെന്ന് മുഷറഫ് പറഞ്ഞു. ബലൂചിസ്ഥാനിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് ഇന്ത്യയാണ്.
പാക്കിസ്ഥാന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർ ബാലൂചിലുണ്ട്. അവരെ വധിക്കണമെന്നും മുഷറഫ് പറഞ്ഞു. 1999ൽ, അന്നത്തെ പ്രധാനമന്ത്രി നവാസ് ഷരീഫിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത തന്റെ നടപടി ജനങ്ങള്‍ക്ക് വേണ്ടിയായിരുന്നുവെന്നും മുഷറഫ് അവകാശപ്പെട്ടു.