‘ഹിമാലയത്തിലെ കശ്മല’നോട് തീയറ്ററുകൾക്ക് വിമുഖത

0
84

കൊച്ചി: റീലിസിങ്ങിന് ശേഷം  മികച്ച പ്രതികരണം കിട്ടിയിട്ടും ഹിമാലയത്തിലെ കശ്മലൻ എന്ന പുതുമുഖ ചിത്രത്തിനോട് തീയറ്ററുടമകൾക്ക് വിമുഖതയെന്ന് അണിയറപ്രവർത്തകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സൂപ്പർതാര ചിത്രങ്ങൾക്ക് വേണ്ടി വിതരണക്കാർ തങ്ങളുടെ ചിത്രത്തെ തഴയുകയാണ്. ഇതിന് പിന്നിലെ രാഷ്ട്രീയം എന്താണെന്ന് അറിയില്ലെന്നും അവർ പറഞ്ഞു.  സംവിധാനം മുതൽ അഭിനയം വരെ പുതുമുഖങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രമാണിത്. എന്നാൽ പുതുമുഖചിത്രങ്ങൾക്ക് ആൾ വരില്ലെന്ന കാരണം പറഞ്ഞാണ് മൾട്ടി പ്ലക്സുകൾ ഉൾപ്പടെയുളള തീയറ്ററുകൾ സിനിമയെ തഴയുകയാണ്. വളരെ കാലം സിനിമയെ കുറിച്ച് പഠിച്ചതിന് ശേഷമാണ് ഇത്തരത്തിലൊരു  ചിത്രം വെളളിത്തിരയിൽ എത്തിച്ചത്.36 കേന്ദ്രങ്ങളിൽ ശനിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. എന്നാൽ മിക്ക തീയറ്ററുകളിലും രാവിലെ 11 മണിയുടെ ഷോയാണ് പോകുന്നത്. റഗുലർ ഷോ വരുന്ന രണ്ടോ മൂന്നോ തീയറ്ററുകൾ മാത്രമാണ് ഉളളത്.  ഒരു ഷോയിൽ  തന്നെ 7000 ത്തോളം രൂപ കിട്ടുന്ന സിനിമ വൈകുന്നേരങ്ങളിൽ പ്രദർശിപ്പിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.  സോഷ്യൽ മീഡിയയിൽ ചിത്രത്തിൽ പ്രചരണം കിട്ടുന്നുണ്ടെങ്കിലും ഇത് ജനങ്ങളിലേക്ക് എത്തിക്കാൻ തീയറ്ററുടമകളും സംഘടനകളും സഹായിക്കുന്നില്ലെന്ന് സംവിധായകൻ അഭിറാം സുരേഷ് ഉണ്ണിത്താൻ പറഞ്ഞു. സിനിമയുടെ പോസ്റ്ററുകളും പ്രതിസന്ധിയിലാണ്. പോസ്റ്ററുകൾ  പ്രിന്റ് ചെയ്ത് നൽകിയെങ്കിലും ഇതുവരെ ഒട്ടിക്കാൻ പോസ്റ്റർ സംഘടനകളും തയ്യാറായിട്ടില്ല. സോപാനം എന്റർടൈമെന്റ് ആണ് സിനിമയുടെ വിതരണക്കാർ. തിരക്കഥാകൃത്ത് നന്ദു മോഹൻ, ആനന്ദ് രാധാകൃഷ്ണൻ അണിയറപ്രവർത്തകരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here