അറവുമാടുകളെ കടത്താന്‍ ശ്രമം; മൂന്നു പേര്‍ക്ക് നാട്ടുകാരുടെ ക്രൂരമര്‍ദ്ദനം

0
49

ട്രക്കില്‍ അറവുമാടുകളെ കടത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് മൂന്നു പേര്‍ക്കെതിരെ നാട്ടുകാരുടെ ക്രൂര മര്‍ദ്ദനം. ബിഹാറിലെ ബോജ്പ്പൂര്‍ ജില്ലയില്‍ ഇന്നലെയാണ് സംഭവം. ട്രക്ക് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേരാണ് മര്‍ദ്ദനത്തിനിരയായത്. നിയമ വിരുദ്ധമായി അറവുമാടുകളെ കയറ്റിയതിന് മൂവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

മര്‍ദ്ദിക്കരുതെന്ന് മൂവരും യാചിച്ചെങ്കിലും നാട്ടുകാര്‍ ഇത് വകവെച്ചില്ല. ഒടുവില്‍ ഷാഹ്പൂരില്‍ നിന്നും പോലീസ് എത്തിയാണ് ഇവരെ രക്ഷിച്ചത്. രോക്ഷാകുലരായ നാട്ടുകാര്‍ പോലീസില്‍ നിന്നും ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആരാ ബക്സാര്‍ റോഡിലൂടെയുള്ള വാഹനങ്ങള്‍ തടഞ്ഞു.

ബിഹാറില്‍ ബിജെപി അധികാരം ലഭിച്ചതിന്റെ അഹങ്കാരം കാണിക്കുകയാണെന്നും. നിതീഷ് കുമാര്‍ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സംഭവത്തോട് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here