ആറ് തീവണ്ടികള്‍ 12 വരെ റദ്ദാക്കി

0
44

അങ്കമാലിയില്‍ യാര്‍ഡ് നവീകരണം നടക്കുന്നതിനാല്‍ ആറ് തീവണ്ടികള്‍ 12 വരെ റദ്ദാക്കി. വെള്ളിയാഴ്ച മുതല്‍ 12 വരെയാണ് ആറ് തീവണ്ടികള്‍ റദ്ദാക്കിയത്. ഇതില്‍ നാല് തീവണ്ടികള്‍ ഭാഗികമായും റദ്ദാക്കി. ഈ റദ്ദാക്കലില്‍ എറണാകുളം ജങ്ഷനില്‍നിന്ന് രാവിലെ ആറിന് ഗുരുവായൂര്‍ക്ക് പുറപ്പെടുന്ന പാസഞ്ചര്‍ തീവണ്ടിയും ഗുരുവായൂരില്‍നിന്ന് ഉച്ചയ്ക്ക് ഒന്നിന് എറണാകുളം ജങ്ഷനിലേക്ക് പുറപ്പെടുന്ന തീവണ്ടിയും ഉള്‍പ്പെടുന്നു.

66611/66612 നന്പര്‍ എറണാകുളം – പാലക്കാട് – എറണാകുളം മെമു സര്‍വീസ്, 56373/56374 നമ്പര്‍ ഗുരുവായൂര്‍ – തൃശ്ശൂര്‍ – ഗുരുവായൂര്‍ പാസഞ്ചര്‍ തീവണ്ടിയും 12 വരെ റദ്ദ് ചെയ്തു. കൂടാതെ നിസാമുദീനില്‍നിന്ന് എറണാകുളത്തേക്കുള്ള മംഗള എക്സ്പ്രസ് തീവണ്ടി വെള്ളി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും.

ചാലക്കുടി മുതല്‍ ആലുവ വരെ 16307/16308 നമ്പര്‍ ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് വെള്ളി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തില്ല. ഇതിന് പകരമായി തിരുവനന്തപുരം – ഡല്‍ഹി കേരള എക്സ്പ്രസിന് ഈ ദിവസങ്ങളില്‍ ചാലക്കുടിയില്‍ സ്റ്റോപ്പുണ്ടാകും. എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ റിസര്‍വ് ചെയ്ത യാത്രക്കാരെ കയറ്റാനാണിത്.

തിരുവനന്തപുരം – ഷൊറണൂര്‍ വേണാട് എക്സ്പ്രസ് ശനിയാഴ്ച ഷൊറണൂര്‍ മുതല്‍ എറണാകുളം വരെ സര്‍വീസ് നടത്തില്ല. എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് ശനിയാഴ്ച ചാലക്കുടി മുതല്‍ എറണാകുളം വരെ സര്‍വീസ് നടത്തില്ല.

LEAVE A REPLY

Please enter your comment!
Please enter your name here