വാഷിങ്ടൻ: ഉത്തരകൊറിയ സന്ദർശിക്കാനെത്തുന്ന യുഎസ് സഞ്ചാരികൾക്ക് ഒരു വിലക്കുമില്ലെന്നു ഉത്തര കൊറിയ. ഉത്തര കൊറിയയില്‍ എത്തുന്ന വിദേശ സഞ്ചാരികൾക്ക് ഒരു തരത്തിലും ഭീതിയും ആവശ്യല്ലെന്നും ഉത്തരകൊറിയ വ്യക്തമാക്കി.
ഉത്തരകൊറിയ സന്ദർശിക്കുന്നതിൽനിന്ന് യുഎസ് പൗരൻമാർക്ക് വിലക്കേർപ്പെടുത്തിയ യുഎസ് നടപടിക്കുള്ള പ്രതികരണമെന്ന നിലയിലാണ് ഉത്തര കൊറിയന്‍ നിലപാട് വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
ഉത്തര കൊറിയയില്‍ ഉണ്ടായിരുന്ന ഓട്ടൊ വാംബിയർ എന്ന യുഎസ് വിദ്യാർഥി കുറ്റം ആരോപിക്കപ്പെട്ട് ഒന്നര വർഷം തടവിലാകുകയും , അബോധാവസ്ഥയിൽ ആകുകയും പിന്നീട് യുഎസില്‍ തിരിച്ചെത്തിച്ചപ്പോള്‍ മരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തങ്ങളുടെ പൗരൻമാർക്ക് യുഎസ് വിലക്കേർപ്പെടുത്തിയത്. ഉത്തര കൊറിയയിലുള്ള യുഎസ് പൗരന്മാർ സെപ്റ്റംബർ ഒന്നിനകം രാജ്യം വിടണമെന്നാണ് യുഎസ് നിര്‍ദ്ദേശം.