ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്‍; വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയാകും

0
117

ന്യൂഡൽഹി: ഇന്ത്യയുടെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്നു നടക്കും. ലോക്സഭ, രാജ്യസഭ അംഗങ്ങൾ അടങ്ങുന്ന ഇലക്ടറൽ കോളജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. എൻഡിഎ സ്ഥാനാർഥി എം.വെങ്കയ്യ നായിഡുവും, പ്രതിപക്ഷ സ്ഥാനാര്‍ഥി ഗോപാൽ കൃഷ്ണ ഗാന്ധിയുമാണ്‌. രാവിലെ പത്തുമുതൽ അഞ്ചു വരെയാണ് വോട്ടെടുപ്പ്. വൈകീട്ട് ഏഴു മണിയോടെ ഫലപ്രഖ്യാപനം വരും. എൻഡിഎ സ്ഥാനാർഥി എം.വെങ്കയ്യ നായിഡു വെങ്കയ്യ നായിഡു ജയം ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ബിജെഡി കൂടെ എന്‍ഡിഎ പക്ഷത്ത് എത്തിയതോടെ വെങ്കയ്യ നായിഡു തിരഞ്ഞെടുക്കപ്പെടും എന്ന് ഉറപ്പായിട്ടുണ്ട്. ആകെയുള്ള 790 വോട്ടിൽ അഞ്ഞൂറോളം വോട്ട് എന്‍ഡിഎ പ്രതീക്ഷിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here