ഐ.എസുമായി ബന്ധം; ആലപ്പുഴ സ്വദേശിയടക്കം 3 പേര്‍ പിടിയില്‍

0
64

ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആലപ്പുഴ സ്വദേശിയടക്കമുള്ള മൂന്ന് പേരെ എന്‍.ഐ.എ അറസ്റ്റു ചെയ്തു. ആലപ്പുഴയിലും കോയമ്പത്തൂരിലുമായി നടത്തിയ റെയ്ഡിനൊടുവിലാണ് ഇവരെ പിടികൂടിയത്.

കോയമ്പത്തൂര്‍ സ്വദേശികളാണ് അറസ്റ്റിലായ മറ്റു രണ്ടു പേര്‍. കോടതിയുടെ അനുമതിയോടെ ആലപ്പുഴ സ്വദേശിയുടെ വീട്ടില്‍ എന്‍.ഐ.എ സംഘം ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ ഇസ്ലാമിക് സ്റ്റേറ്റ്സമുമായി ബന്ധപ്പെട്ട ഡിവിഡികള്‍, സിഡികള്‍, പെന്‍ഡ്രൈവ്, ലഘുരേഖകള്‍ എന്നിവ കണ്ടെടുത്തതായാണ് സൂചന.

കശ്മീര്‍ സ്വദേശിയായ ഇസ്ലാമിക് സ്റ്റേറ്റ്സ് അംഗം അബ്ദുള്‍ റഷീദുമായി പിടിയിലായ ആലപ്പുഴ സ്വദേശി നിരന്തരസമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്നും എന്‍ഐഎ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കണ്ണൂര്‍ കനകമലയില്‍ ഇസ്ലാമിക സ്റ്റേറ്റുമായി ബന്ധപ്പെട്ട രഹസ്യയോഗം നടത്തിയതിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് കരുതുന്നത്.

കനകമല ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ രാജ്യത്തിനെതിരെ യുദ്ധംചെയ്യാനും വിദേശികള്‍ അടക്കമുള്ളവരെ അപായപ്പെടുത്താനും ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here