”ഓലപാമ്പ് കാണിച്ച് സര്‍ക്കാരിനെ ഭയപ്പെടുത്തേണ്ട, ബി.ജെ.പിയുടേത് കുപ്രചാരണങ്ങള്‍” ; കോടിയേരി

0
117

കേന്ദ്ര ബി.ജെ.പി നേത്യത്വം കേരളത്തിനെതിരെ വ്യാപകമായ കുപ്രചാരണങ്ങള്‍ നടത്തുകയാണെന്നും, കൊലപാതകങ്ങളുടെ പേരില്‍ സര്‍ക്കാറിനെ പിരിച്ച് വിടുകയാണെങ്കില്‍ ആദ്യം പിരിച്ചുവിടേണ്ടത് യു.പിയിലെ യോഗി സര്‍ക്കാരിനെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

യോഗി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം ശരാശരി 4,000ത്തിലേറെ കൊലപാതകങ്ങള്‍ ഒരു വര്‍ഷം നടക്കുന്നുണ്ടെന്നും, അതുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ കൊലപാതകങ്ങളുടെ എണ്ണം വളരെ കുറവാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താമെന്നത് ആര്‍.എസ്.എസിന്റെ സ്വപനം മാത്രമാണ്. അത് വിലപോകില്ല. അത്തരം ഓലപാമ്പ് കാണിച്ച് സി.പി.എമ്മിനെ പേടിപ്പിക്കേണ്ട. പിരിച്ച് വിട്ട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ ബി.ജെ.പിക്ക് ഉള്ള സീറ്റും നഷ്ടപ്പെടും. ഒ.രാജഗോപാലിനോട് വിരോധമുള്ളവരാണ് ഈ പ്രചാരണത്തിന് പിന്നിലെന്നും കോടിയേരി പരിഹസിച്ചു.

സര്‍ക്കാരിനു ഗവര്‍ണറുമായി നല്ല ബന്ധമാണ് ഉള്ളതെന്നും ഇത് തകര്‍ക്കാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും ശ്രമിക്കുന്നുണ്ട്. ആ കെണിയില്‍ പോയി വീഴരുതെന്നാണ് സംസ്ഥാന കമ്മിറ്റി തീരുമാനം. കൂടികാഴ്ചക്ക് ശേഷം ഗവര്‍ണര്‍ ട്വിറ്ററിലൂടെ നടത്തിയ അഭിപ്രായം ശരിയായില്ലെന്നും കോടിയേരി പറഞ്ഞു.

കേരളത്തില്‍ ആര്‍.എസ്.എസ് വ്യാപകമായ ആക്രമണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം നിരവധി ആളുകളാണ് ആര്‍.എസ്.എസ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.

സി.പി.എം പ്രവര്‍ത്തകര്‍ മാത്രമല്ല ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. മലപ്പുറത്ത് മതം മാറിയതിന്റെ പേരില്‍ ഫൈസലും കാസര്‍കോഡ് മദ്രസ അധ്യാപകനായ റിയാസ് മൗലവിയും ആര്‍.എസ്.എസ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നും കോടിയേരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here