കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ടുപേര്‍ കൊല്ലപ്പെട്ടു

0
46

കശ്മീര്‍ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ ഭീകരന്‍ അടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ അനന്തനാഗില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടത്. ഒരു സൈനികന് പരിക്കേറ്റിട്ടുമുണ്ട്.

അനന്തനാഗ് സ്വദേശി അല്‍ഗാസി എന്ന യാവര്‍ നിസാര്‍ ഷെര്‍ഗുജ്രി (30) ആണ് കൊല്ലപ്പെട്ടത്. കശ്മീരില്‍ സൈന്യത്തിനു നേരെ കല്ലേറ് നടത്തിയതിന്റെ പേരില്‍ അല്‍ഗാസിയ്ക്കെതിരെ നിരവധി കേസുകള്‍ ഉള്ളതായി പോലീസ് വ്യക്തമാക്കി. ഹിസ്ബുള്‍ മുജാഹിദില്‍ അംഗമായത് ഒരു മാസം മുന്‍പാണ്.

മൂന്ന് തീവ്രവാദികള്‍ ഉള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരം മുതല്‍ അനന്തനാഗിലെ ഹെര്‍പോര മേഖലയില്‍ സൈന്യം തിരച്ചില്‍ ആരംഭിച്ചിരുന്നു. അര്‍ദ്ധരാത്രിയോടെ സൈന്യത്തിനു നേരെ ഭീകര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടെ രണ്ട് ഭീകരര്‍ രക്ഷപ്പെട്ടു.

രാഷ്ട്രീയ റൈഫിള്‍സ് സൈനികനായ രോഹിത് കുമാറിനാണ് വെടിവെപ്പില്‍ പരിക്കേറ്റത്. വെടിവെപ്പിനിടയില്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here