കോണ്‍ക്രീറ്റ് തൊഴിലാളിയായ ശ്രീധരന്റെ മരണം കൊലപാതകം; പോലീസ് മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി; ഭാര്യയും കാമുകനും അറസ്റ്റില്‍

0
68


വടകര: കുറ്റ്യാടിയിലെ മൊ​കേ​രി വ​ട്ട​ക്ക​ണ്ടി മീ​ത്ത​ൽ ​ശ്രീ​ധ​ര​​ന്‍റെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം ഒമ്പതിന് വീ​ട്ടു​മു​റ്റ​ത്ത്​ സം​സ്​​ക​രി​ച്ച മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചാണ് മരണം കൊലപാതകമാണെന്ന് പോലീസ് ഉറപ്പു വരുത്തിയത്.

വന്‍ ജനാവലിയുടെ സാന്നിധ്യം മൃതദേഹം പുറത്തെടുക്കുന്ന വേളയില്‍ ദൃശ്യമായിരുന്നു. ക​ഴു​ത്ത്​ മു​റു​ക്കി​യാ​ണ്​ ശ്രീധരന്റെ കൊല നടത്തിയതെന്നു വ്യക്തമായതായി പോലീസ് പറഞ്ഞു. ശ്രീധരന്റെ ഭാര്യയും ഇതര സംസ്ഥാന തൊഴിലാളിയും തമ്മിലുള്ള ബന്ധം കാരണം ഭാര്യയും, ഭാര്യാമാതാവും അറസ്റ്റിലായ തൊഴിലാളിയും ചേര്‍ന്ന് ശ്രീധരനെ കൊലപ്പെടുത്തുകയായിരുന്നു.

രാത്രി ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷമാണ് കൊലപ്പെടുത്തിയത്. ഹൃ​ദ​യ​സ്​​തം​ഭ​നം​മൂ​ലം മ​രി​ച്ച​താ​യാണ് ഭാര്യ പ​രി​സ​ര​വാ​സി​ക​ളെ അ​റി​യിച്ചത്. ചിലര്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ മരണം സ്ഥിരികരിച്ച ഡോക്ടര്‍ പോസ്റ്റ്മോര്‍ട്ടത്തിനു നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ ഭാര്യ എതിരു നിന്നു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കോ​ൺ​ക്രീ​റ്റ്​​​ ജോ​ലി​ക്കാ​ര​നായ ശ്രീധരന് അഞ്ചു വയസുള്ള ഒരു കുട്ടിയുണ്ട്. ഗി​രി​ജ​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി​​ട്ട്​ മൂ​ന്നു മാ​സ​മേ ആ​യി​ട്ടു​ള്ളൂ​വെ​ന്നാ​ണ്​​ ​ഇ​യാ​ൾ മൊ​ഴി ന​ൽ​കി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here