ഗുരുവായൂര്‍ കല്യാണ വിവാദം; യുവതി കാമുകനൊപ്പം പോയിട്ടില്ലെന്ന് എം.എല്‍.എ

0
97

വിവാഹത്തിനു ശേഷം കാമുകന്റെ ഒപ്പം പോയെന്ന വാര്‍ത്തകള്‍ക്ക് യഥാര്‍ത്ഥ വിശദീകരണവുമായി സ്ഥലം എം.എല്‍.എ കെ.വി. അബ്ദുള്‍ ഖാദര്‍.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ ശരിയല്ല. യുവതി കാമുകനൊപ്പം പോയിട്ടില്ല. ഇരു കുടുംബങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് വിവാഹം വേണ്ടന്ന് വെച്ചതിന്റെ കാരണമെന്നും കെ.വി. അബ്ദുള്‍ ഖാദര്‍ എംഎല്‍എ പറഞ്ഞു.

ഗുരുവായൂര്‍ അമ്പലനടയില്‍ താലികെട്ടിന് ശേഷം കാമുകനൊപ്പം ഇറങ്ങിപ്പോയെന്നാണ് പെണ്‍കുട്ടിയെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍. ഈ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ പെണ്‍കുട്ടിക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്ത് വന്നിരുന്നു.

അതേസമയം പെണ്‍കുട്ടിയെ കുറ്റപ്പെടുത്തിയും പരിഹസിച്ചും സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. തന്റെ പ്രണയത്തെ കുറിച്ച് പെണ്‍കുട്ടി വിവാഹത്തിന് മുമ്പ് തന്നെ സ്വന്തം വീട്ടുകാരേയും വരനേയും അറിയിച്ചിരുന്നു എന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here