ഗുരുവായൂര്‍ വിവാദ വിവാഹം: വനിതാകമ്മീഷന്‍ ഇടപെടും

0
102

ഗുരുവായൂര്‍ കല്യാണ വിവാദത്തില്‍ പെണ്‍കുട്ടിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനെതിരെ വനിതാ കമ്മീഷന്‍ ഇടപെട്ടു. യഥാര്‍ത്ഥ സംഭവം എന്താണെന്ന് പെണ്‍കുട്ടിയോട് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചോദിച്ചറിയും. ഇതിനായി നാളെ പെണ്‍കുട്ടിയുടെ വീട് നാളെ സന്ദര്‍ശിക്കും.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സംഭവം സത്യമല്ലെന്ന് ഗുരുവായൂര്‍ എംഎല്‍എ അബ്ദുള്‍ ഖാദര്‍ പ്രതികരിച്ചു. അതിനാല്‍ സര്‍ക്കാരും വനിതാ കമ്മീഷനും ഈ വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതുപോലെ യുവതി കാമുകനോടൊപ്പം ഇറങ്ങിപ്പോയിട്ടില്ലെന്നും ഇരു കുടുംബങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് വിവാഹം വേണ്ടെന്നു വെയ്ക്കാന്‍ കാരണമായതെന്നും എംഎല്‍എ വ്യക്തമാക്കി. എന്നാല്‍ പെണ്‍കുട്ടിയെ അപമാനപ്പെടുത്തിയിട്ടുള്ള പ്രചരണത്തില്‍ തനിക്കു പങ്കില്ലെന്നും വരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here