ജെഡിയുവില്‍ പിളര്‍പ്പ് ഒഴിവായി; ശരദ് യാദവ് പ്രതിരോധ മന്ത്രി സ്ഥാനത്തേക്ക്?

0
437

 

ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധമന്ത്രിയായി ശരദ് യാദവ് യാദവ് സ്ഥാനമേല്‍ക്കുമോ? ജെഡിയുവില്‍ പ്രശ്നങ്ങള്‍ തുടരുമ്പോള്‍ പുതിയ പാര്‍ട്ടി എന്ന ചോദ്യം പോലും ഉദിക്കുന്നില്ല എന്ന ജെഡിയു അധ്യക്ഷന്‍ ശരത് യാദവിന്റെ പ്രതികരണത്തോടെ രാഷ്ട്രീയ ശ്രദ്ധ ശരദ് യാദവിലേക്കും നിലവില്‍ ഒഴിഞ്ഞു കിടക്കുന്ന പ്രതിരോധമന്ത്രി പദവിയിലേക്കും തിരിയുന്നു.

നിലവില്‍ രാജ്യസഭാംഗവും, ജെഡിയു പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവുമാണ് ശരദ് യാദവ്.
പ്രതിരോധ മന്ത്രി പദവി പോലുള്ള മര്‍മ്മ പ്രധാന പദവിയാണ് ശരത് യാദവിനായി വാഗ്ദാനം ചെയ്യപ്പെട്ടത് എന്നാണ് ഡല്‍ഹിയിലെ രാഷ്ട്രീയ ഇടനാഴികളില്‍ മുഴങ്ങുന്നത്.

എന്‍ഡിഎ മുഖ്യമന്ത്രിയായി നിതീഷ്കുമാര്‍ സ്ഥാനമേറ്റപ്പോള്‍ ഉറപ്പായ ഉരുള്‍പൊട്ടല്‍ സംഭവിക്കാതിരിക്കുകയും, ശരദ് യാദവ് പൊടുന്നനെ നിശബ്ദനാകുകയും ചെയ്തതോടെയാണ് ഡല്‍ഹി രാഷ്ട്രീയ ശ്രദ്ധ ശരദ് യാദവിലേക്ക് തിരിയുന്നത്.

കോണ്‍ഗ്രസുമായും, ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവുമായും ബന്ധപ്പെട്ടു ശക്തമായ രാഷ്ട്രീയ കരുനീക്കങ്ങളില്‍ മുഴുകിയ ജെഡിയു അധ്യക്ഷന്‍ പൊടുന്നനെയാണ് നിശബ്ദനായത്. ഇന്നലെവരെ പുതിയ പാര്‍ട്ടി എന്നു പറഞ്ഞു നീങ്ങിയ ശരദ് യാദവ് ഇന്ന് പറയുന്നത് പുതിയ പാര്‍ട്ടിയെ സംബന്ധിച്ച് ഒരു ചോദ്യവും ഉദിക്കുന്നില്ലെന്നാണ്. അതിനു തക്ക രാഷ്ട്രീയസ്ഥിതിഗതികള്‍ ഡല്‍ഹിയില്‍ ഉരുത്തിരിഞ്ഞു തുടങ്ങി എന്നാണു സൂചനകള്‍.

രാജ്യസഭാഗംമായി മത്സരിക്കുന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിരോധ മന്ത്രിയാകും എന്നാണു കേട്ടിരുന്നത്. ഈ കഴിഞ്ഞ ദിവസം വരെ പ്രതികരിക്കാതിരുന്ന അമിത് ഷാ പറഞ്ഞത് താന്‍ പ്രതിരോധ മന്ത്രി സ്ഥാനത്തേക്ക് തീര്‍ച്ചയായും ഇല്ല എന്നാണ്. അതോടനുബന്ധിച്ചാണ് ശരദ് യാദവും നിശബ്ദനായത്.

വാഗ്ദാനം ചെയ്യപ്പെട്ടത് പ്രതിരോധ മന്ത്രിസ്ഥാനം തന്നെയാണെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇതോടെ ജെഡിയുവില്‍ സംജാതമാവുകയായിരുന്ന ഉരുള്‍പൊട്ടല്‍കൂടി ഇല്ലാതാവുകയാണ്. ശരദ് യാദവും നിതീഷ് കുമാറും വീണ്ടും ഒരുമിക്കുന്നു. ആ സൂചനകള്‍ തന്നെയാണ് രാവിലെ ശരദ് യാദവ് വെളിപ്പെടുത്തിയതും.

പുതിയ പാര്‍ട്ടിയെ സംബന്ധിച്ച് ഒരു ചോദ്യവും ഉദിക്കുന്നില്ല.പാര്‍ട്ടി പിളരുമെന്ന വാദങ്ങള്‍ ഒരു അടിസ്ഥാനവുമില്ലാത്തതാണ്. ശരദ് യാദവിന്റെ അടുത്ത സഹപ്രവര്‍ത്തകന്‍ ജെഡിയു പിളരും എന്ന പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടിയപ്പോള്‍ അത് വൈകാരിക നിമിഷത്തിലുള്ള പ്രസ്താവന എന്നു പറഞ്ഞു ആ പരാമര്‍ശം ശരദ് യാദവ് തള്ളിക്കളയുകയും ചെയ്തു.

പുതിയ പാര്‍ട്ടിയെ സംബന്ധിച്ച് ഒരു ചോദ്യവും ആവശ്യമില്ല. ശരദ് യാദവിന്റെ വിശ്വസ്തനായ വിജയ്‌ വര്‍മയാണ് ഈ പ്രസ്താവവുമായി മുന്നോട്ട് വന്നത്. ശരദ് യാദവ് തന്റെ വിശ്വസ്ത സഹപ്രവര്‍ത്തകരെ വിളിച്ചു കൂട്ടി പുതിയ പാര്‍ട്ടിയെക്കുറിച്ച് ഗൌരവ പൂര്‍ണ്ണമായ ആലോചനകളിലാണെന്ന് വര്‍മ പറഞ്ഞിരുന്നു.

വര്‍മയുടെ ഈ പ്രസ്താവം വൈകാരിക നിമിഷത്തില്‍ പിറന്നത് എന്നു പറഞ്ഞു യാദവ് തള്ളിക്കളയുകയും ചെയ്തു. അപ്പോള്‍ കരുനീക്കങ്ങള്‍ പകല്‍ പോലെ വ്യക്തമാണ്. നിതീഷ്കുമാര്‍ എന്‍ഡിഎ മുഖ്യമന്ത്രിയായി സ്ഥാനമേറ്റപ്പോള്‍ ലാലുപ്രസാദ് യാദവും, കോണ്‍ഗ്രസുമായി ചേര്‍ന്ന് ശരദ് യാദവ് പുതിയ പാര്‍ട്ടിക്കുള്ള നീക്കം നടത്തുകയാണ് എന്നു രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വ്യാപക പ്രചാരണങ്ങള്‍ നിലനിന്നിരുന്നു. ആയ പ്രചാരണത്തിനും അസ്തമനം ആയിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here