“ഞങ്ങള്‍ ഫോറന്‍സിക് സയന്‍സ് പഠിക്കുന്നത് പോണ്‍ വീഡിയോ കണ്ടല്ല”: ഡോ. ജിനേഷ്

0
229

 

‘യുവനടിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ കൊച്ചിയിലെ ഒരു പ്രധാന മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ കണ്ടു’ എന്ന് കേരളകൗമുദി കൊട്ടിഘോഷിച്ച വാര്‍ത്തക്കെതിരെ ശക്തമായ മറുപടിയുമായി ഡോ. ജിനേഷ്.

”ഞങ്ങളും നിങ്ങളെ പോലെ മനുഷ്യരാണ്. ലൈംഗിക ബന്ധം നടത്തുന്നതിന്റെ വീഡിയോ കണ്ടല്ല/കാണിച്ചല്ല കുട്ടികള്‍ ഉണ്ടാവുന്നതിനെ കുറിച്ച് ഞങ്ങള്‍ പഠിക്കുന്നത്, പഠിപ്പിക്കുന്നത്. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനങ്ങളെ കുറിച്ചു പഠിപ്പിക്കുന്നത് വദന സുരതത്തിന്റെയും ഗുദ-സംഭോഗത്തിന്റെയും വീഡിയോ കാട്ടിയല്ല.

റേപ്പിനെ കുറിച്ച് പഠിപ്പിക്കുന്നത് റേപ്പ് വീഡിയോ കാണിച്ചല്ല. കൊലപാതകത്തെ കുറിച്ച് പഠിപ്പിക്കുന്നത് നരഹത്യ നടത്തിയില്ല, നരഹത്യയുടെ വീഡിയോ കാട്ടിയില്ല. ഞങ്ങളും മനുഷ്യരാണ്; കോമണ്‍ സെന്‍സുള്ള മനുഷ്യര്‍”.ഡോ. ജിനേഷ് വ്യക്തമാക്കുന്നു.

കേരളകൗമുദിയില്‍ വന്ന വാര്‍ത്തയിലെ വിവരങ്ങള്‍ തെറ്റാണെന്നും, അതുമായി സംബന്ധിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് വന്നു എന്ന പുതിയ വാര്‍ത്ത മനോരമ പത്രത്തില്‍ വന്നിരുന്നത് കണ്ടിരുന്നോ എന്നും ഡോക്ടര്‍ ചോദിക്കുന്നു. മറ്റുള്ളവരെ നാറ്റിക്കാനുള്ള താത്പര്യം തിരുത്ത് വരുത്തുമ്പോള്‍ കാണിക്കാറില്ലല്ലോ എന്നും ഡോക്ടര്‍ പരിഹസിക്കുന്നു.

ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ അധ്യാപകനായി സേവനം അനുഷ്ടിക്കുകയാണ് ഡോ. ജിനേഷ്.

LEAVE A REPLY

Please enter your comment!
Please enter your name here