ദേശീയ വനിതാ ഹോക്കി താരത്തിന്റെ ജഡം റെയില്‍വേ ട്രാക്കില്‍

0
65

ദേശീയ വനിതാ ഹോക്കി താരം റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍. ജ്യോതി ഗുപ്ത(20) യുടെ മ്യതശരീരമാണ് ഹരിയാണയിലെ രേവാരി ട്രാക്കില്‍ നിന്നു കണ്ടെടുത്തത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ജയ്പൂര്‍-ചണ്ഡീഗഡ് ഇന്റര്‍സിറ്റി എക്സ്പ്രസിന് മുന്നിലേക്കിവര്‍ എടുത്തു ചാടുകയായിരുന്നുവെന്നും ട്രെയിന്‍ നിര്‍ത്താന്‍ നോക്കിയെങ്കിലും അതിന് മുന്‍പേ മരണം സംഭവിച്ചെന്നും ലോക്കോ പൈലറ്റ് പറഞ്ഞു. ബുധനാഴ്ച വൈകിട്ടാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ബസ് കിട്ടാത്തതിനാല്‍ വീട്ടില്‍ എത്താന്‍ വൈകുമെന്ന് ജ്യോതി അവസാനമായി വീട്ടില്‍ വിളിച്ചു പറഞ്ഞിരുന്നു. സോനിപത്തില്‍ ആ സമയം അവര്‍ വിളിച്ചത്. എന്നാല്‍ രാത്രി 10 കഴിഞ്ഞിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അമ്മ വീണ്ടും വിളിച്ചപ്പോഴാണ് മരണ വിവരം റെയില്‍വേ പോലീസ് അറിയിക്കുന്നത്.

മഹാറിഷി ദയാനന്ദ് യൂണിവേഴിസിറ്റിയില്‍ ചെന്ന് സര്‍ട്ടിഫിക്കറ്റിലെ പേരില്‍ വന്ന തെറ്റ് ശരിയാക്കണമെന്ന് പറഞ്ഞാണ് രാവിലെ 10 മണിക്ക് വീട്ടില്‍ നിന്ന് പോയത്. 2016 സൗത്ത് ഏഷ്യന്‍ ഗെയിംസടക്കം അഞ്ച് അന്താരാഷ്ട്ര മത്സരങ്ങളില്‍ ജ്യോതിഗുപ്ത ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

അടുത്ത ആഴ്ച മുതല്‍ ബാംഗ്ലൂരില്‍ വെച്ച് നടക്കുന്ന പരിശീലന ക്യാമ്പില്‍ പങ്കെടുക്കാന്‍ നില്‍ക്കവെയാണ് മരണം.

LEAVE A REPLY

Please enter your comment!
Please enter your name here