ന്യൂഡൽഹി: ദോക് ലാ വിഷയത്തിൽ നയതന്ത്ര നീക്കങ്ങൾ അവസാനിപ്പിച്ചിട്ടില്ലെന്ന് ഇന്ത്യ. ഭൂട്ടാനെക്കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള നയതന്ത്ര നീക്കങ്ങളാണ് നടത്തുന്നതെന്നും ഇന്ത്യ വ്യക്തമാക്കി. ദോക് ലാ വിഷയത്തിൽ ചൈന നിലപാട് കടുപ്പിച്ചിരിക്കെയാണ് ഈ രീതിയുള്ള പ്രതികരണം വരുന്നത്.
ഇന്ത്യന്‍ സൈന്യം ദോക് ലായില്‍ നിന്നും പിന്‍വാങ്ങണം എന്ന് ചൈന അന്ത്യശാസനം നല്‍കിയിരിക്കുന്ന വേളയിലാണ് ഈ ഇന്ത്യന്‍ പ്രതികരണം എന്ന് ശ്രദ്ധേയമാണ്. സ്വീകാര്യമായൊരു പരിഹാരം കണ്ടെത്താനുള്ള നയതന്ത്ര ശ്രമങ്ങള്‍ ഇന്ത്യ തുടരുകയാണെന്ന് വിദേശകാര്യ വക്താവ് ഗോപാൽ ബാഗ്ലെ വ്യക്തമാക്കി.
മേഖലയിൽ സമാധാനവും ശാന്തതയും ഉറപ്പാക്കുന്നതിനാണ് ഇന്ത്യ പ്രാമുഖ്യം നൽകുന്നത്. ഗോപാൽ ബാഗ്ലെ പറഞ്ഞു. ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അഹ്ഹറിനെ രാജ്യാന്തര ഭീകരരുടെ പട്ടികയിൽപ്പെടുത്താനുള്ള യുഎൻ നീക്കത്തെ ചൈന തുടർച്ചയായി എതിര്‍ക്കുന്നതിലുള്ള അസംതൃപ്തിയും ബാഗ്ലെ പ്രകടിപ്പിച്ചു. ഭീകരവാദം തുടച്ചുനീക്കണമെന്ന കാഴ്ചപ്പാടുള്ള രാജ്യങ്ങൾ ഭീകരപ്രവർത്തനങ്ങള്‍ ചെറുക്കാൻ ശ്രമിക്കുന്നുമെന്ന് ബാഗ് ലെ പറഞ്ഞു.