നടിയുടെ പരാതി: ജീന്‍പോള്‍, ശ്രീനാഥ് ഭാസി എന്നിവരുള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്ന്

0
71

 

കൊച്ചി: സിനിമയില്‍ ശരീര ദുരുപയോഗം നടത്തിയെന്ന നടിയുടെ പരാതിയില്‍ ഹണി ബി സംവിധായകന്‍ ജീന്‍പോള്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരുള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. എറണാകുളം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്.

യുവതിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന പോലീസ് കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ ശക്തമായ നിലപാടാണ് വാദം നടക്കുമ്പോള്‍ പ്രോസിക്യൂഷന്‍ സ്വീകരിച്ചിരുന്നത്. മുന്‍‌കൂര്‍ ജാമ്യാപേക്ഷ തല്ലിയാല്‍ അറസ്റ്റ് നടക്കും. സിനിമയില്‍ അഭിനയിച്ചതിന്റെ പ്രതിഫലം ചോദിച്ചപ്പോഴാണ് സംവിധായകനില്‍ നിന്നും നടനില്‍ നിന്നും മോശം പെരുമാറ്റമുണ്ടായത്. പരാതിയില്‍ നടി ആരോപിച്ചിരുന്നു.

അഭിനയിച്ചതിന് പ്രതിഫലവും നല്‍കിയില്ലെന്നും നടി വ്യക്തമാക്കിയിരുന്നു. എന്നാല്‍ നടി നനഞ്ഞിടം കുഴിക്കുകയാണെന്ന ആരോപണവുമായി ജീന്‍പോളിന്റെ പിതാവായ നടന്‍ ലാല്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ തുടര്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സിനിമാലോകം മൌനം പാലിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here