പുതിയ പാര്‍ട്ടി എന്ന ആശയത്തെ തള്ളി ശരദ് യാദവ്; പുതിയ പാര്‍ട്ടിയെക്കുറിച്ച് ഒരു ചോദ്യവും ഉദിക്കുന്നില്ല

0
106

ന്യൂഡല്‍ഹി: നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പുതിയ പാര്‍ട്ടി രൂപവത്ക്കരണമെന്ന ആശയത്തെ തള്ളി ജെഡിയു അധ്യക്ഷന്‍ ശരദ് യാദവ്. പുതിയ പാര്‍ട്ടിയെ സംബന്ധിച്ച് ഒരു ചോദ്യവും ഉദിക്കുന്നില്ലെന്നു ശരദ് യാദവ് വ്യക്തമാക്കി. പാര്‍ട്ടി പിളരുമെന്ന വാദങ്ങള്‍ ഒരു അടിസ്ഥാനവുമില്ലാത്തതാണ്. ശരദ് യാദവ് പറഞ്ഞു. ശരദ് യാദവിന്റെ അടുത്ത സഹപ്രവര്‍ത്തകന്‍ ജെഡിയു പിളരും എന്ന പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടിയപ്പോള്‍ അത് വൈകാരിക നിമിഷത്തിലുള്ള പ്രസ്താവന എന്നു പറഞ്ഞു ആ പരാമര്‍ശം ശരദ് യാദവ് തള്ളിക്കളയുകയും ചെയ്തു.

പുതിയ പാര്‍ട്ടിയെ സംബന്ധിച്ച് ഒരു ചോദ്യവും ആവശ്യമില്ല. യാദവ് പറഞ്ഞു. ശരദ് യാദവിന്റെ വിശ്വസ്തനായ വിജയ്‌ വര്‍മയാണ് ഈ പ്രസ്താവവുമായി മുന്നോട്ട് വന്നത്. അദ്ദേഹം തന്റെ വിശ്വസ്ത സഹപ്രവര്‍ത്തകരെ വിളിച്ചു കൂട്ടി പുതിയ പാര്‍ട്ടിയെക്കുറിച്ച് ഗൌരവ പൂര്‍ണ്ണമായ ആലോചനകളിലാണ്. വര്‍മ പറഞ്ഞിരുന്നു.

വര്‍മയുടെ ഈ പ്രസ്താവമാണ് വൈകാരിക നിമിഷത്തില്‍ പിറന്നത് എന്നു പറഞ്ഞു യാദവ് തള്ളിക്കളഞ്ഞത്. നിതീഷ്കുമാര്‍ എന്‍ഡിഎ മുഖ്യമന്ത്രിയായി സ്ഥാനമേറ്റപ്പോള്‍ ലാലുപ്രസാദ് യാദവും, കോണ്‍ഗ്രസുമായി ചേര്‍ന്ന് ശരദ് യാദവ് പുതിയ പാര്‍ട്ടിക്കുള്ള നീക്കം നടത്തുകയാണ് എന്നു രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വ്യാപക പ്രചാരണങ്ങള്‍ നിലനിന്നിരുന്നു. ഇതാണ് ഇപ്പോള്‍ ശരദ് യാദവ് തള്ളിക്കളഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here