ദില്ലി: ബംഗളൂര് സ്ഫോടനക്കേസില്‍ ജയിലിലുള്ള അബ്ദുല്‍ നാസര്‍ മഅദനിയുടെ കേരളാ സന്ദര്‍ശനത്തിനുള്ള സുരക്ഷയുടെ പുതുക്കിയ പട്ടിക കര്‍ണാടക സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയില്‍ നല്‍കും. 14 ലക്ഷം രൂപ സുരക്ഷയ്ക്കായി ഈടാക്കാനുള്ള കര്‍ണ്ണാടക തീരുമാനത്തിനെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.
സുരക്ഷ ഉദ്യോഗസ്ഥരുടെ ടി എ യും ഡി എ യും മാത്രം ചേര്‍ത്ത് ചെലവ് അറിയിക്കാനാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. സുപ്രീംകോടതിയുടെ ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ അട്ടിമറിയ്ക്കാന്‍ ശ്രമിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഒന്ന് മുതല്‍ 14 വരെ 13 ദിവസം കേരളത്തില്‍ തുടരാനാണ് മഅദനിക്ക് സുപ്രീം കോടതി അനുമതി നല്‍കിയിരിക്കുന്നത്.