മമ്മൂട്ടിക്ക് മുന്നിൽ ഡയലോഗ് പറയാതെ ദുൽഖർ മുങ്ങി

0
393


വാപ്പച്ചിക്ക് മുന്നിൽ ഒരു ഡയലോഗ് പറയാൻ പോലും തനിക്ക് പേടായാണെന്ന് ദുൽഖർ. വാപ്പച്ചി ചില സ്‌ക്രിപ്റ്റ് കൊണ്ടുവന്നിട്ട് അതിലെ ഡയലോഗ് പറഞ്ഞേ എന്ന് ആവശ്യപ്പെടും. അത് സിനിമ വരുമ്പോ കണ്ടോ എന്ന് പറഞ്ഞ് താരം മുങ്ങും. താൻ തന്നെ തന്നെ എസ്റ്റാബ്ലിഷ് ചെയ്ത ശേഷമേ വാപ്പച്ചിക്കൊപ്പം അഭിനയിക്കൂ എന്ന് താരം പറഞ്ഞു. ആദ്യം തന്റെ സിനിമകാണാൻ പ്രേക്ഷകരെ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും ദുൽഖർ പറഞ്ഞു.

വാപ്പച്ചി തന്നെയാണ് തന്റെ ഇഷ്ട നടൻ. സിനിമയോടുള്ള വാപ്പച്ചിയുടെ കൊതി തന്നെ അത്ഭുതപ്പെടുത്തുന്നതായും ദുൽഖർ പറഞ്ഞു. സാമ്രാജ്യം, അമരം, തനിയാവർത്തനം, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, അർത്ഥം, പ്രാഞ്ചിയേട്ടൻ, ദളപതി, ബിഗ്ബി, അഴകിയ രാവണൻ, ബെസ്റ്റ് ആക്ടർ എന്നീ സിനിമകളാണ് ദുൽഖറിന് ഏറെ ഇഷ്ടം. മോഹൻലാലിന്റെ സിനിമകളിൽ ഏറെ ഇഷ്ടം നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകളാണ്. ഒരുപാട് തവണ അത് കണ്ടിട്ടുണ്ട്.

അഭിനയിക്കാൻ തുടങ്ങിയ ശേഷം ചില സീനുകൾ ആഗ്രഹം പോലെ ചെയ്യാൻ പറ്റിയില്ലെങ്കിൽ എനിക്ക് വിഷമം വരും. അത് വേണ്ടത്ര ശരിയായില്ലെന്ന് പറഞ്ഞ് താരം ഉമ്മയെ വിളിക്കും. പോട്ടെ അടുത്ത ദിവസങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് പറയും. ഉമ്മയും ഭാര്യയും സഹോദരിയും എല്ലാം ദുൽഖറിന്റെ അഭിനയ ജീവിതത്തിന് പിന്തുണയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here