മാനന്തവാടി: മാനന്തവാടി പിലാക്കാവ് പഞ്ചാരക്കൊല്ലിയിൽ മാവോയിസ്റ്റ് പോസ്റ്ററുകളും ലഘുലേഖകളും കണ്ടതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങി. പ്രദേശത്തെ ഒരു കടയുടെ വരാന്തയിലാണ് മാവോയിസ്റ്റ് പോസ്റ്ററുകള്‍ കണ്ടത്. കുപ്പു ദേവരാജന്റേയും അജിതയുടേയും ആശയങ്ങൾ ഉയർത്തിപ്പിടിക്കാൻ ആഹ്വാനം ചെയ്യുന്നതാണു പോസ്റ്ററുകൾ.
പോസ്റ്ററുകള്‍ പതിച്ചത് ആരെന്നും മാവോയിസ്റ്റ് ബന്ധങ്ങളുള്ളവര്‍ ഇവിടെ ആരൊക്കെയാണെന്നുമാണ് പോലീസ് അന്വേഷിക്കുന്നത്.